Caritas hospital

ഹവായിയെ ലക്ഷ്യമാക്കി ‘നോലോ’ ചുഴലിക്കാറ്റ് നീങ്ങുന്നു; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചു, മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ

ഹവായിയെ ലക്ഷ്യമാക്കി ‘നോലോ’ ചുഴലിക്കാറ്റ് നീങ്ങുന്നു; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചു, മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ

ടെക്സസ് :ഹവായി ലക്ഷ്യമാക്കി നീങ്ങുന്ന ‘നോലോ’ (Nolo) ചുഴലിക്കാറ്റ് കൂടുതൽ ശക്തമായി കാറ്റഗറി 2 വിഭാഗത്തിലേക്ക് മാറിയതായി നാഷണൽ ഹരിക്കേൻ സെന്റർ അറിയിച്ചു. കനത്ത നാശനഷ്ടം വിതച്ചേക്കാവുന്ന ഈ ചുഴലിക്കാറ്റ് വാരാന്ത്യത്തിൽ കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം. ശനിയാഴ്ച രാവിലെയോടെ ഏതാണ്ട് നിശ്ചലാവസ്ഥയിലായിരുന്ന കാറ്റ്, പിന്നീട് വേഗത കൈവരിച്ച് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ശനിയാഴ്ച വൈകുന്നേരത്തോടെ കൂടുതൽ ശക്തി പ്രാപിക്കുന്ന കാറ്റ്, തിങ്കളാഴ്ചയോടെ വീണ്ടും ശക്തി കുറയാൻ സാധ്യതയുണ്ട്.

ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഹവായി കൗണ്ടിയിൽ ഹരിക്കേൻ വാച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഹവായിയുടെ ബിഗ് ഐലൻഡിൽ മൂന്ന് അടി വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. വാരാന്ത്യത്തിൽ ബിഗ് ഐലൻഡിൽ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. നോളോയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഫെഡറൽ സഹായങ്ങളും സംവിധാനങ്ങളും ലഭ്യമാക്കുന്ന അടിയന്തര പ്രഖ്യാപനത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച ഒപ്പുവെച്ചതായി ഹവായി ഗവർണർ ജോഷ് ഗ്രീൻ അറിയിച്ചു.

ശനിയാഴ്ച രാവിലെയോടെ കൊടുങ്കാറ്റിന്റെ കേന്ദ്രഭാഗം ഹവായിയിൽ നിന്ന് നൂറുകണക്കിന് മൈൽ അകലെയാണെങ്കിലും, ഇത് പ്രധാന ഹവായിയൻ ദ്വീപുകളുടെ തെക്കുഭാഗത്തുകൂടി കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗത്തുനിന്ന് 45 മൈൽ ചുറ്റളവിൽ ശക്തമായ കൊടുങ്കാറ്റും, 140 മൈൽ ചുറ്റളവിൽ ഉഷ്ണമേഖലാ കാറ്റിന്റെ പ്രത്യാഘാതങ്ങളും അനുഭവപ്പെടുന്നുണ്ട്. മണിക്കൂറിൽ 105 മൈൽ വേഗതയിലുള്ള പരമാവധി കാറ്റാണ് നിലവിലുള്ളത്. മിയാമി ആസ്ഥാനമായുള്ള ഹരിക്കേൻ സെന്റർ പറയുന്നതനുസരിച്ച്, ഈ വാരാന്ത്യത്തിൽ കാറ്റ് കൂടുതൽ ശക്തി പ്രാപിച്ച് കാറ്റഗറി 3 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ശക്തമായ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്.

ഹവായി കൗണ്ടിയിൽ ട്രോപ്പിക്കൽ സ്റ്റോം മുന്നറിയിപ്പും, മൗയി കൗണ്ടിൽ ട്രോപ്പിക്കൽ സ്റ്റോം വാച്ചും നിലവിലുണ്ട്. വെള്ളിയാഴ്ച രാത്രിയോടെ തന്നെ ബിഗ് ഐലൻഡിൽ ഉഷ്ണമേഖലാ കാറ്റിന്റെ പ്രത്യാഘാതങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. പ്രത്യേകിച്ച് മലയോര പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെയോടെ കൂടുതൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. പസഫിക് സമുദ്രത്തിലൂടെ ഹവായിയെ ലക്ഷ്യമാക്കി നീങ്ങുന്ന ചുഴലിക്കാറ്റിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.

Share Email
LATEST excelnclexrn
More Articles
Top