Caritas hospital

നേപ്പാളിലെ കൊടും പ്രളയത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിനിയും

നേപ്പാളിലെ കൊടും പ്രളയത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിനിയും

കൊല്ലം: നേപ്പാളിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ട മിന്നൽ പ്രളയ ത്തിൽ കാണാതാ യവരില്‍ കൊല്ലം സ്വദേശിനിയും 

പരവൂര്‍ കോങ്ങല്‍ സ്വദേശി സുനന്ദ മണിരാജനെയാണ് കാണാതായത്. ലണ്ടനില്‍ സ്ഥിരതാമസക്കാരായിരുന്നു സുനന്ദയും കുടുംബവും. നേപ്പാളിലെ കൈലാസ മാനസസരോവര്‍ തീര്‍ഥയാത്രയ്ക്ക് പോയതായിരുന്നു സുനന്ദ മണിരാജന്‍.

ഓഗസ്റ്റ്  25 നാണ് അവസാനമായി സുനന്ദ കുടുംബവുമായി ബന്ധപ്പെട്ടത്. റാസുവഗാധിയിലെത്തിയ സുനന്ദയെ പിന്നീട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നു ബന്ധുക്കൾ പറയുന്നു. പിന്നീട് ട്രാവല്‍ ഏജന്റിനെ വിളിച്ചപ്പോഴാണ് സംഭവം പറഞ്ഞത്. തുടര്‍ന്ന് മിസ്സിങ് പരാതി നല്‍കിയെന്നും ബന്ധുക്കള്‍ പറഞ്ഞു. നോര്‍ക്ക, വിദേശകാര്യമന്ത്രാലയം, കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി എന്നിവയെ വിവരം അറിയിച്ചിട്ടുണ്ട്.

സുനന്ദയ്ക്ക് ഒപ്പമുണ്ടായിരുന്ന 17 പേരും ഒപ്പമുണ്ടായിരുന്ന 5 ഗൈഡുകളെക്കുറിച്ചും വിവരമില്ലെന്നും ബന്ധുക്കള്‍ പറയുന്നു. 22-ാം തീയതിയാണ് സുനന്ദ ലണ്ടനില്‍ നിന്നും ഡല്‍ഹിയിലെത്തുന്നത്. അവിടെ നിന്നും വിമാനമാര്‍ഗം കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്നു.

native of Kollam is among those missing in the severe floods in Nepal.

Share Email
LATEST excelnclexrn
More Articles
Top