തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റുകള്‍ ലഭ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സോഷ്യല്‍ മീഡിയ വഴി ലക്ഷങ്ങളുടെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന വന്‍ സംഘങ്ങള്‍ സജീവമാകുന്നു. സമൂഹമാധ്യമങ്ങളില്‍ വ്യാജ പരസ്യങ്ങള്‍ നല്‍കി വാട്‌സാപ് വഴി പണം തട്ടുന്ന റാക്കറ്റുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ പൊലീസിന്റെ മുന്നറിയിപ്പ്.
തുടക്കത്തില്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാനെന്ന പേരില്‍ ചെറിയൊരു തുക അഡ്വാന്‍സായി വാങ്ങിയ ശേഷം ടിക്കറ്റ് ലഭിച്ചതായി വ്യാജ ‘ഓര്‍ഡര്‍ കണ്‍ഫര്‍മേഷന്‍’ രേഖകളും അയച്ചുകൊടുക്കും. ഇതിനുശേഷമാണ് വന്‍ തട്ടിപ്പ് അരങ്ങേറുന്നത്. ജിഎസ്ടി, റീഫണ്ടബിള്‍ ചാര്‍ജ്, വെരിഫിക്കേഷന്‍ ഫീ, പ്രോസസിങ് ചാര്‍ജ് എന്നീ പേരുകളില്‍ വന്‍ തുകകള്‍ ഇവര്‍ ആവശ്യപ്പെടും.
ടിക്കറ്റ് ബുക്കിങ്ങിനായി ലിങ്കില്‍ ക്ലിക്ക് ചെയ്യുന്ന ഉപഭോക്താക്കളെ നേരിട്ട് പ്രത്യേക വാട്‌സാപ് നമ്പറുകളിലേക്ക് ക്ഷണിക്കും. തുടര്‍ന്ന് ഉപഭോക്താക്കളുടെ പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ക്കായി വ്യാജ ബുക്കിങ് ഫോമുകള്‍ അയച്ചു നല്‍കുകും ചെയ്യുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി.
ഈ ഞായറാഴ്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ആദ്യ ഏകദിന ക്രിക്കറ്റ് മത്സരം.
Online financial fraud involving India-West Indies cricket match tickets; Cyber Police issue warning.
















