swayamvara
pulimoottil

ടെക്‌സസില്‍ ചൊവ്വാഴ്ച്ച ഉഷ്ണമേഖലാ കൊടുങ്കാറ്റ് കരതൊടാന്‍ സാധ്യത; കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും മുന്നറിയിപ്പ്

ടെക്‌സസില്‍ ചൊവ്വാഴ്ച്ച ഉഷ്ണമേഖലാ കൊടുങ്കാറ്റ് കരതൊടാന്‍ സാധ്യത; കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും മുന്നറിയിപ്പ്

ടെക്‌സസ്: എഡ്വാര്‍ഡ് എന്ന പേരിലുള്ള ഉഷ്ണമേഖലാ കൊടുങ്കാറ്റ് ചൊവ്വാഴ്ച ടെക്‌സസില്‍ ലൂസിയാന അതിര്‍ത്തിക്ക് സമീപം കരതൊടാന്‍ സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കൊടുങ്കാറ്റിന്റെ ഭാഗമായി ടെക്‌സസിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. ഹ്യൂസ്റ്റണിനും ബ്യൂമോണ്ടിനും ഇടയിലുള്ള പ്രദേശങ്ങളിലായിരിക്കും ഏറ്റവും ശക്തമായ മഴ ലഭിക്കുക.

ഹ്യൂസ്റ്റണ്‍, ഗാല്‍വെസ്റ്റണ്‍, ബ്യൂമോണ്ട് നഗരങ്ങളില്‍ ബുധനാഴ്ച രാവിലെ വരെ വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലവിലുണ്ട്. ചിലയിടങ്ങളില്‍ മണിക്കൂറില്‍ മൂന്നു മുതല്‍നാലു ഇഞ്ചു വരെ വരെ മഴ ഉണ്ടായേക്കാം.ചില പ്രദേശങ്ങളില്‍ മഴയുടെ അളവ് ആറു മുതല്‍ ഒന്‍പത് ഇഞ്ച് വരെയെത്താനും സാധ്യതയുണ്ട്.

ടെക്‌സസിലെ ഹൈ ഐലന്‍ഡ് മുതല്‍ ലൂസിയാനയിലെ വെര്‍മില്യണ്‍, ഐബീരിയ പാരിഷ് അതിര്‍ത്തി വരെ ഒന്നു മുതല്‍ മൂന്ന് അടി വരെ കടല്‍ജലനിരപ്പ് ഉയരാനും (േെീൃാ സാധ്യതയുണ്ട്. എഡ്വാര്‍ഡ് കൊടുങ്കാറ്റായി ശക്തിപ്രാപിച്ചാല്‍ മണിക്കൂറില്‍ ഏകദേശം 40 മുതല്‍ 50 മൈല്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ടെക്‌സസിലെ പോര്‍ട്ട് ബൊളിവാര്‍ മുതല്‍ ലൂസിയാനയിലെ വെര്‍മില്യണ്‍ അതിര്‍ത്തി വരെയുള്ള പ്രദേശങ്ങളില്‍ ഉഷ്ണമേഖലാ കൊടുങ്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ലൂസിയാനയുടെ തെക്ക്, ഗള്‍ഫ് തീരത്ത് രൂപപ്പെടുന്ന ഈ കാലാവസ്ഥാ സംവിധാനം ചൊവ്വാഴ്ച രാവിലെ ടെക്‌സസ്-ലൂസിയാന അതിര്‍ത്തിക്ക് സമീപം കരതൊടാന്‍ സാധ്യതയുണ്ടെന്നാണ് യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ വിലയിരുത്തല്‍.

സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് ഞായറാഴ്ച സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. വൈദ്യുതി വിതരണ കമ്പനികളുമായി അധികൃതര്‍ ഏകോപനം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tropical storm likely to make landfall in Texas on Tuesday; warnings issued for heavy rain and flooding.

Share Email
Top