swayamvara
pulimoottil

ഗ്ലോബൽ സൗത്ത് സഹകരണം ശക്തമാക്കണം; ബ്രിക്സ് ഉച്ചകോടിയിൽ 5 പദ്ധതികൾ പ്രഖ്യാപിച്ച് ഷി ജിൻപിങ്

ഗ്ലോബൽ സൗത്ത് സഹകരണം ശക്തമാക്കണം; ബ്രിക്സ് ഉച്ചകോടിയിൽ 5 പദ്ധതികൾ പ്രഖ്യാപിച്ച് ഷി ജിൻപിങ്

ന്യൂഡൽഹി: ഗ്ലോബൽ സൗത്ത് രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുന്നതിനായി അഞ്ച് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിനത്തിലാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. വളർന്നുവരുന്ന വിപണികളുമായുള്ള ബന്ധം ബലപ്പെടുത്താനും സുസ്ഥിരമായ വ്യവസായ-വിതരണ ശൃംഖലകൾ നിലനിർത്താനും ആവശ്യപ്പെട്ട ഷി ജിൻപിങ്, സാമ്പത്തിക വികസനം ലക്ഷ്യമിട്ട് സംയോജിത വിപണി രൂപീകരിക്കണമെന്നും വ്യക്തമാക്കി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വ്യാപാരം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, നിർമാണം, ടാലന്റ് വികസനം എന്നീ അഞ്ച് മേഖലകളെ കേന്ദ്രീകരിച്ചാണ് പദ്ധതികൾ. എ.ഐ മേഖലയിൽ ഓപ്പൺ സോഴ്സ് കമ്മ്യൂണിറ്റി സ്ഥാപിക്കാനും ലാർജ് ലാംഗ്വേജ് മോഡലുകളിൽ സഹകരിക്കാനും നിർദേശമുണ്ട്. കൂടാതെ വ്യാപാരത്തിനായി പ്രത്യേക സാമ്പത്തിക മേഖല പങ്കാളിത്തം, സർവീസ് വ്യാപാര ഫോറം, ഡിജിറ്റൽ ഇക്കോസിസ്റ്റം ക്ലൗഡ് പ്ലാറ്റ്‌ഫോം, സ്മാർട്ട് ഫാക്ടറികൾ, എൻജിനീയർമാർക്കുള്ള പരിശീലന കൂട്ടായ്മ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

അന്താരാഷ്ട്ര നിയമങ്ങൾ ഇരട്ടത്താപ്പുകളില്ലാതെ എല്ലാവർക്കും ഒരുപോലെ ബാധകമാക്കണമെന്ന് ഷി ജിൻപിങ് ചൂണ്ടിക്കാട്ടി. ‘ശക്തിയുള്ളവന്റെ ഭാഗമാണ് ശരി’ എന്ന സമീപനം ഒഴിവാക്കണം. പരമാധികാരം സംരക്ഷിക്കുന്നതിനും തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനും ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Share Email
LATEST excelnclexrn
More Articles
Top