മസ്‌കുമായുള്ള ഇമെയില്‍ വിവരങ്ങള്‍ കൈമാറണമെന്നു ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ടിന് കോടതി ഉത്തരവ്

മസ്‌കുമായുള്ള ഇമെയില്‍ വിവരങ്ങള്‍ കൈമാറണമെന്നു ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ടിന് കോടതി ഉത്തരവ്

പി പി ചെറിയാന്‍

ഓസ്റ്റിന്‍ (ടെക്‌സസ്): പ്രമുഖ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കുമായി നടത്തിയ ഇമെയില്‍ സന്ദേശങ്ങളുടെ പൂര്‍ണ്ണരൂപം (എഡിറ്റ് ചെയ്യാത്ത പേജുകള്‍) ഡെമോക്രാറ്റിക് ജനപ്രതിനിധി ജീന ഹിനോഹോസയ്ക്ക് മുന്നില്‍ ഹാജരാക്കാന്‍ ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ടിനോട് യു.എസ് കോടതി ഉത്തരവിട്ടു.

ടെക്‌സസ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരം വിവരങ്ങള്‍ പരിശോധിക്കാനുള്ള ശമാസഭാംഗത്തിന്റെ അവകാശത്തെ ഗവര്‍ണര്‍ തടയാന്‍ ശ്രമിച്ചതായി ട്രാവിസ് കൗണ്ടി ജഡ്ജ് കാതറിന്‍ മോസി കണ്ടെത്തി. ആയിരത്തിലധികം പേജുകളുള്ള വിവരങ്ങള്‍ ‘വ്യക്തിപരവും നാണക്കേടുണ്ടാക്കുന്നതുമാണ്’ എന്ന് ചൂണ്ടിക്കാണിച്ചാണ് മുന്‍പ് ഗവര്‍ണറുടെ ഓഫീസ് ഇത് നല്‍കാന്‍ വിസമ്മതിച്ചിരുന്നത്.

ടെക്‌സസിലെ ജനങ്ങളുടെ അവകാശങ്ങള്‍ വിറ്റഴിക്കുകയാണെന്നും സുതാര്യതയ്ക്കായുള്ള പോരാട്ടം തുടരുമെന്നും ടെക്‌സസ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജീന ഹിനോഹോസ പ്രതികരിച്ചു.

മസ്‌കിന്റെ കമ്പനികള്‍ക്ക് കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക ഇളവുകളും ഗ്രാന്റുകളും ആബട്ട് ഭരണകൂടം നല്‍കിയിട്ടുണ്ട്.അടുത്തിടെ മസ്‌കിന്റെ തിരഞ്ഞെടുപ്പ് സംഭാവനയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ കമ്പനിക്ക് $1.66 ബില്യണ്‍ നികുതി ഇളവ് നല്‍കിയത് വിവാദമായിരുന്നു.

അനാവശ്യമായി വിവരങ്ങള്‍ നിഷേധിച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ 19-നാണ് ഹിനോഹോസ ഗവര്‍ണര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചത്.

Court orders Texas Governor Greg Abbott to hand over email information involving Musk

Share Email
Top