ഇമ്മാനുവേല്‍ ‘കൊയ്ത്തുത്സവം 2026’ പ്രൗഢഗംഭീരമായി; റാഫിള്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ ടൊയോട്ട ഇഫാന്‍ എസ് യു വി ഡോ.ജെഫ്രി ഈപ്പന്‍ നേടി

ഇമ്മാനുവേല്‍ ‘കൊയ്ത്തുത്സവം 2026’ പ്രൗഢഗംഭീരമായി; റാഫിള്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ ടൊയോട്ട ഇഫാന്‍ എസ് യു വി ഡോ.ജെഫ്രി ഈപ്പന്‍ നേടി

സജി പുല്ലാട്

ഹ്യൂസ്റ്റണ്‍: ഇമ്മാനുവേല്‍ മാര്‍ത്തോമ്മ സെന്ററില്‍ സംഘടിപ്പിച്ച ‘കൊയ്ത്തുത്സവം 2026’ വിവിധ പരിപാടികളോടെ പ്രൗഢഗംഭീരമായി നടന്നു. ഒക്ടോബര്‍ 24 ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ആരംഭിച്ച ആഘോഷങ്ങളില്‍ ഇമ്മാനുവല്‍ മാര്‍ത്തോമ്മ ഇടവകാംഗങ്ങള്‍,സെന്റ്. പീറ്റേഴ്‌സ് മലങ്കര കാതലിക് ചര്‍ച്ച്, സെന്റ്. തോമസ് സിഎസ്‌ഐ ചര്‍ച്ച്,ജെസിക്കയുടെ നേതൃത്വത്തില്‍ ഹോപ്പ് കുട്ടികള്‍, എന്നിവര്‍ വിവിധ കലാപരിപാടികളില്‍ പങ്കെടുത്തു.

കൊയ്ത്തുത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ ടൊയോട്ട ഇഫാന്‍ എസ് യു വി ഡോ. ജെഫ്രി ഈപ്പന് ലഭിച്ചു. നറുക്കെടുപ്പ് ചടങ്ങ് ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്നു.റവ. ഡോ. ജോണ്‍ ജോസഫ്, റവ. ജോണ്‍ വില്‍സണ്‍ എന്നിവരുടെയും ഇടവക ഭാരവാഹികളുടെയും നേതൃത്വത്തിലാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്.ആഘോഷത്തിന് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കി സഹായിച്ച എല്ലാവരെയും ഇടവക വികാരി പ്രത്യേകം അഭിനന്ദിച്ചു

അനുഗ്രഹങ്ങള്‍ക്കായി ദൈവത്തോടുള്ള നന്ദിയും വിശ്വാസസമൂഹത്തിന്റെ കൂട്ടായ്മയും വിളിച്ചോതിയ ആഘോഷത്തില്‍ കാര്‍ഷിക വിളവെടുപ്പ് ലേലവും, ഇമ്മാനുവേല്‍ ഇടവകയിലെ വിവിധ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളുടെ ഫുഡ് സ്റ്റാളുകളും, കലാപരിപാടികളും അരങ്ങേറി.
നിഷക്കൊച്ചമ്മയുടെ നേതൃത്വത്തില്‍ ചിക്കന്‍ ഫ്രൈ, ആലൂ പൊറോട്ട, ബജി, മറ്റു ഗ്രൂപ്പുകളുടെ തട്ടുകടയില്‍ ദോശ, മസാല ദോശ, പൊറോട്ട, ബീഫ് കറി കപ്പ ബിരിയാണി, ചക്കപ്പുഴുക്ക്, ബാര്‍ബിക്യു ചിക്കന്‍, മീന്‍ പൊള്ളിച്ചത്, ഉഴുന്നുവട, പരിപ്പ് വട, ഏത്തയ്ക്കാപ്പം,സേവികാ സംഘത്തിന്റെ ഇലയപ്പം, കൊഴുക്കട്ട, സണ്‍ഡേസ്‌കൂള്‍ കുട്ടികളുടെ സ്‌പെഷ്യല്‍ ഫുഡ് കൗണ്ടര്‍, തുടങ്ങി ജോളി കൊച്ചമ്മയുടെ കരിക്കിന്‍ പുഡ്ഡിംഗ് വരെയുണ്ടായിരുന്നു.

.സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ ‘ഹല്ലേലൂയാ നൈറ്റ്’ എന്ന പരിപാടി പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.
ആത്മീയ ചൈതന്യവും കലാപരിപാടികളും സൗഹൃദസംഗമവും ഒത്തുചേര്‍ന്ന കൊയ്ത്തുത്സവം ഇടവകാംഗങ്ങള്‍ക്ക് അവിസ്മരണീയമായ അനുഭവമായി. ഇടവകയുടെ കൂട്ടായ പ്രവര്‍ത്തനവും സഹകരണവുമാണ് പരിപാടിയുടെ വന്‍ വിജയത്തിന് കരുത്തേകിയത്.

ബീന കള ത്തൂര്‍, അനി ജോജി എന്നിവര്‍ എംസിമാരായി പ്രവര്‍ത്തിച്ചു.ജോണ്‍ ഫിലിപ്പ് സ്വാഗതവും, ചെറിയാന്‍ മാത്യു നന്ദിയും അര്‍പ്പിച്ചു.

Emmanuel’s ‘Harvest Festival 2026’ was a grand success; Dr. Jeffrey Eappen won the first prize—a Toyota Raize SUV—in the raffle draw

Share Email
LATEST excelnclexrn
More Articles
Top