ചിക്കാഗോയില്‍ നിര്യാതയായ ലിസി ജെയിംസിന്റെ സംസ്‌കാരം ശനിയാഴ്ച്ച

ചിക്കാഗോയില്‍ നിര്യാതയായ ലിസി ജെയിംസിന്റെ സംസ്‌കാരം ശനിയാഴ്ച്ച

ചിക്കാഗോ: കഴിഞ്ഞ ദിവസം നിര്യാതയായ ലിസി ജെയിംസിന്റെ (64) മെമ്മോറിയല്‍ സര്‍വീസ് ഒക്ടോബര്‍ 16 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ഗര്‍ണിയില്‍ ഉള്ള ലേക്വുഡ് ചര്‍ച്ചില്‍ (Lakewood Church,440 Hunt Club Road, Gurnee, IL) നടക്കും. ശനിയാഴ്ച രാവിലെ 9 മണിക്ക് കേനോഷയില്‍ ഉള്ള ജേര്‍ണി ചര്‍ച്ചില്‍ ( Journey Church, 10700 75th Street, Kenosha, WI) സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. ഉച്ചയോടെ വാറന്‍ സെമിത്തേരിയില്‍ (Warren Cemetery, 1475 N Cemetery Rd, Gurnee) സംസ്‌കാര ശുശ്രൂഷകള്‍ പൂര്‍ത്തീകരിക്കും.

ഐപിസി ബഥേല്‍ സഭാംഗമായ പരേത റാന്നി കരിയംപ്ലാവ് മുറ്റുത്തറയില്‍ ജെയിംസ് മാത്യു വിന്റെ (മണിക്കുട്ടി) ഭാര്യയാണ്.

ജയിന്‍, ജീന എന്നിവര്‍ മക്കളും ബാബ് മത്തായി മരുമകനും ആണ്. അലക്‌സ്, ഇസ്സി എന്നിവര്‍ കൊച്ചുമക്കളാണ്. കോട്ടയം തലപ്പാടി പൂതക്കുഴി പരേതനായ സി യു ചെറിയാന്റെയും ഗ്രേസി ചെറിയാന്റെയും മകളാണ് പരേത. സണ്ണി ചെറിയാന്‍,രാജന്‍ ചെറിയാന്‍, ബിനോയ് ചെറിയാന്‍, മേഴ്‌സി ചെറിയാന്‍ എന്നിവര്‍ സഹോദരങ്ങളാണ്

വാര്‍ത്ത കുര്യന്‍ ഫിലിപ്പ്
Funeral of Lissy James, who passed away in Chicago, to be held on Saturday.

Share Email
LATEST excelnclexrn
More Articles
Top