Caritas hospital

ഗ്യാനേഷ് കുമാറിനെതിരെ കടുപ്പിച്ച് ഇന്ത്യാ സഖ്യം, ഇന്നും പ്രതിഷേധമാളുന്നു; പ്രതിപക്ഷ എംപിമാർ ബസിൽ ജന്തർ മന്തറിലേക്ക്; വഴികൾ അടച്ച് പൊലീസ്

ഗ്യാനേഷ് കുമാറിനെതിരെ കടുപ്പിച്ച് ഇന്ത്യാ സഖ്യം, ഇന്നും പ്രതിഷേധമാളുന്നു; പ്രതിപക്ഷ എംപിമാർ ബസിൽ ജന്തർ മന്തറിലേക്ക്; വഴികൾ അടച്ച് പൊലീസ്

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം പ്രതിഷേധം കൂടുതൽ ശക്തമാക്കി. സഖ്യത്തിലെ എം.പിമാർ ഉച്ചഭക്ഷണത്തിന് ശേഷം മൂന്ന് ബസ്സുകളിലായി ജന്തർ മന്തറിലേക്ക് തിരിച്ചു. എന്നാൽ വഴിമധ്യേ ജൻപഥിൽ വെച്ച് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും ആർ.എ.എഫ് വാഹനം ബസിന് കുറുകെയിട്ട് എം.പിമാരെ തടയുകയും ചെയ്തതോടെ പ്രദേശത്ത് വൻ സംഘർഷാവസ്ഥ ഉടലെടുത്തു.

ഗ്യാനേഷ് കുമാർ ജനാധിപത്യത്തെ അട്ടിമറിച്ചെന്നും അദ്ദേഹം രാജ്യദ്രോഹിയാണെന്നും ജന്തർ മന്തറിലേക്ക് പുറപ്പെടുന്നതിന് മുൻപ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. തനിക്കെതിരെ നിലവിൽ 45 എഫ്.ഐ.ആറുകൾ ഉണ്ടെന്നും അത് 100 തികയ്ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെയുള്ള ഓരോ എഫ്.ഐ.ആറും ഓരോ മെഡലായിട്ടാണ് കാണുന്നതെന്നും പ്രതിഷേധത്തിൽ നിന്ന് പിന്തിരിയില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ലക്ഷ്യം നേടുന്നത് വരെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്ക് പിന്നിൽ നരേന്ദ്ര മോദിയാണെന്നും മോദിയാണ് ജനാധിപത്യം തകർക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എത്ര കേസെടുത്താലും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

അതിനിടെ, കഴിഞ്ഞ ദിവസം ആകാശവാണി ഭവനിൽ മിന്നൽ സമരം നടത്തിയതിന് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ആകാശവാണി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ എം.പിമാർ ഉൾപ്പെടെ 12 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Share Email
LATEST excelnclexrn
Top