യുഡിഎഫ് ഭരണത്തിൽ കേരളത്തിന്റെ ആരോഗ്യരംഗം ഗുരുതര പ്രതിസന്ധിയിൽ , വാർത്താസമ്മേളനത്തിൽ മുൻ എൽഡിഎഫ് സർക്കാരുകളിൽ ആരോഗ്യമന്ത്രിമാർ

യുഡിഎഫ് ഭരണത്തിൽ കേരളത്തിന്റെ ആരോഗ്യരംഗം ഗുരുതര പ്രതിസന്ധിയിൽ , വാർത്താസമ്മേളനത്തിൽ മുൻ എൽഡിഎഫ് സർക്കാരുകളിൽ ആരോഗ്യമന്ത്രിമാർ

കേരളത്തിലെ പൊതുമേഖലാ ആരോഗ്യരംഗം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുൻ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ പി.കെ. ശ്രീമതി ആരോപിച്ചു. നിലവിലെ യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയും തെറ്റായ നയങ്ങളുമാണ് സംസ്ഥാനത്തെ ആരോഗ്യമേഖലയെ തകർച്ചയിലേക്ക് നയിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. മരുന്ന് സംഭരണത്തിലും വിതരണത്തിലും ഗുരുതരമായ ക്രമക്കേടുകളും അഴിമതിയും നടക്കുന്നുണ്ടെന്നും പി.കെ. ശ്രീമതി ആരോപിച്ചു.മുൻ എൽഡിഎഫ് സർക്കാരുകളിൽ ആരോഗ്യമന്ത്രിമാരായിരുന്ന കെകെ ശൈലജ, വീണ ജോർജ് എന്നിവർക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലായിരുന്നു പി.കെ ശ്രീമതിയുടെ വിമർശം.

സ്പൈനൽ മസ്കുലർ അട്രോഫി (SMA) ബാധിച്ച പിഞ്ചുകുഞ്ഞുങ്ങൾക്ക് ‘ക്ലിനിക്കൽ ട്രയൽ ഒൺലി’ (Clinical Trial Only) എന്ന് രേഖപ്പെടുത്തിയ മരുന്നുകൾ നൽകിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് അവർ വ്യക്തമാക്കി. യാതൊരുവിധ സുരക്ഷാ മുൻകരുതലുകളോ ഗുണനിലവാര പരിശോധനകളോ ഇല്ലാതെ ഇത്തരം മരുന്നുകൾ വിതരണം ചെയ്തത് രക്ഷിതാക്കളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആരോഗ്യരംഗത്തെ ഇത്തരം വീഴ്ചകൾ ജനങ്ങളുടെ ജീവനെ വെച്ചുള്ള പന്താട്ടമാണെന്നും അവർ മുന്നറിയിപ്പ് നൽകി.

മരുന്ന് സംഭരണവുമായി ബന്ധപ്പെട്ട ചട്ടങ്ങളും മാനദണ്ഡങ്ങളും സർക്കാർ കാറ്റിൽപ്പറത്തുകയാണെന്നും, ആരോഗ്യമന്ത്രി കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്കും മരുന്ന് കമ്പനികൾക്കും വഴങ്ങുന്ന സാഹചര്യമാണ് ഉള്ളതെന്നും പി.കെ. ശ്രീമതി ആരോപിച്ചു. പൊതുആരോഗ്യ സംവിധാനത്തെ തകർത്ത് സ്വകാര്യവൽക്കരണത്തിന് വഴിതുറക്കുന്ന നയങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. ഈ ഗുരുതരമായ വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Share Email
LATEST excelnclexrn
More Articles
Top