മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണർ ഗ്യാനേഷ് കുമാറിന് എതിരെ ഇന്ത്യാ സഖ്യം പ്രഖ്യാപിച്ച സുപ്രീം കോടതി മാർച്ച് ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യ നേതാക്കളും എം.പിമാരും പ്രത്യേകം സജ്ജമാക്കിയ ബസിലാണ് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുന്നത്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽനിന്ന് റാഫി മാർഗിൽക്കൂടി അശോക മാർഗ് കടന്ന് സുപ്രീം കോടതിയിൽ എത്തിച്ചേരും. മാർച്ച് പുരോഗമിക്കുകയാണ്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, നേഹ ബോറ എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച്. കനത്ത സുരക്ഷാ സന്നാഹമാണ് പരമോന്നത കോടതിക്കു മുന്നിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
കനത്ത സുരക്ഷാവലയത്തിലാണ് രാജ്യതലസ്ഥാനം. ഡൽഹി പോലീസിനെയും കേന്ദ്രസേനയെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഡൽഹിയുടെ പല മേഖലകളിലായി കോൺഗ്രസ് പ്രവർത്തകർ തമ്പടിച്ചിട്ടുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ ഹർജി നൽകി. നാലരയ്ക്ക് മുമ്പ് രാഹുലിനെ കോടതിയിൽ നേരിട്ടെത്താൻ കഴിയാത്തതിനാൽ കോണ്ഗ്രസിൻറെ അഭിഭാഷക സംഘമാണ് ഹർജി സമർപ്പിച്ചത്.



















