ഹൂസ്റ്റണ്‍: സ്വപ്ന പദ്ധതിയായ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് യാഥാര്‍ഥ്യമാക്കുന്നതിനായി ഹൂസ്റ്റണ്‍ കെ.സി.എസ് സംഘടിപ്പിച്ച ‘സ്പാര്‍ക്ക് ഓഫ് കേരള സീസണ്‍ 2’ ധനസമാഹരണ പരിപാടി വന്‍ വിജയമായി. ഒക്ടോബര്‍ 3-ന് മിസോറി സിറ്റിയിലെ ഹൂസ്റ്റണ്‍ ക് നാനായ കാത്തലിക് സൊസൈറ്റി കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന പരിപാടിയില്‍ 800-േലറെ പേര്‍ പങ്കെടുത്തു. പദ്ധതിക്കായി ഏകദേശം 1.2 ലക്ഷം ഡോളര്‍ സമാഹരിച്ചതായി സംഘാടകര്‍ അറിയിച്ചു.


പ്രശസ്ത പിന്നണിഗായകന്‍ ബിജു നാരായണനും സംഘവും അവതരിപ്പിച്ച സംഗീതപരിപാടി സദസിന് അവിസ്മരണീയ അനുഭവമായി. സംഗീതവും കലാപ്രകടനങ്ങളും താളവും സമന്വയിച്ച പരിപാടി നിറഞ്ഞ കൈയടികളോടെയാണ് സമൂഹം ഏറ്റുവാങ്ങിയത്. നിരവധി കലാകാരന്മാരും ഗായകരും അണിനിരന്ന വേദി ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ കലാസാംസ്‌കാരിക കൂട്ടായ്മയുടെ മനോഹരമായ പ്രതിഫലനമായി.



സമൂഹത്തിലെ കുട്ടികള്‍ക്കും പുതുതലമുറയ്ക്കും കായികപരിശീലനത്തിനും കൂട്ടായ്മയ്ക്കും കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്തിരിക്കുന്ന സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ നിര്‍മാണത്തിനായാണ് ധനസമാഹരണത്തിന്റെ പ്രധാന ഭാഗം വിനിയോഗിക്കുക. നിലവിലെ കമ്മ്യൂണിറ്റി സെന്ററിന്റെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കും ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.


ഹൂസ്റ്റണില്‍നിന്നും പുറത്തുനിന്നുമായി നിരവധി സ് പേണ്‍സര്‍മാരാണ് പരിപാടിക്ക് പിന്തുണ നല്‍കിയത്. ഇതോടൊപ്പം നിരവധി കുടുംബങ്ങളും വ്യക്തികളും സുഹൃത്തുക്കളും ഉദാരമായ സംഭാവനകളുമായി മുന്നോട്ടുവന്നു. സമൂഹത്തിന്റെ അഭ്യര്‍ഥന ഏറ്റെടുത്ത് പദ്ധതിക്കായി കൈകോര്‍ത്ത എല്ലാവരുടെയും പിന്തുണയാണ് ധനസമാഹരണത്തിന്റെ വിജയത്തിന് പിന്നിലെ പ്രധാന ശക്തിയെന്ന് സംഘാടകര്‍ പറഞ്ഞു.

ഹൂസ്റ്റണ്‍ കെ.സി.എസ് പ്രസിഡന്റ് സാബു മുളയാനിക്കുന്നേല്‍ പരിപാടിക്ക് പിന്തുണ നല്‍കിയ എല്ലാ സ് പോണ്‍സര്‍മാര്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹാംഗങ്ങള്‍ക്കും നന്ദി അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി പിന്നണിയില്‍ അക്ഷീണം പ്രവര്‍ത്തിച്ച വോളണ്ടിയര്‍മാരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

അമ്പതോളം വോളണ്ടിയര്‍മാരുടെ നേതൃത്വത്തിലുള്ള കൂട്ടായ പ്രവര്‍ത്തനമാണ് പരിപാടിയുടെ വിജയത്തിന് വഴിയൊരുക്കിയത്. പരിപാടിയുടെ വിവിധ വിഭാഗങ്ങളുടെ ഏകോപനം, വേദി-സാങ്കേതിക സംവിധാനങ്ങള്‍, സ്വീകരണം തുടങ്ങി വിവിധ മേഖലകളില്‍ വോളണ്ടിയര്‍മാര്‍ നടത്തിയ പ്രവര്‍ത്തനം ശ്രദ്ധേയമായി.




കലയും സംഗീതവും ആഘോഷമാക്കിയ ഒരു സായാഹ്നത്തെ കമ്മ്യൂണിറ്റിയുടെ ഭാവി സ്വപ്നത്തിനുള്ള കൈത്താങ്ങാക്കി മാറ്റുകയായിരുന്നു ‘സ്പാര്‍ക്ക് ഓഫ് കേരള സീസണ്‍ 2’. 8നിരവധി പേരുടെ സാന്നിധ്യവും ഏകദേശം 1.2 ലക്ഷം ഡോളറിന്റെ ധനസമാഹരണവും ഹൂസ്റ്റണ്‍ കെ.സി.എസ് സമൂഹത്തിന്റെ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും കാരുണ്യത്തിന്റെയും ശക്തമായ തെളിവായി മാറി.
“Spark of Kerala”: Houston KCS Community Rallies Behind Sports Complex Dream, Raises $120,000


















