സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ കേന്ദ്രവുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തി മുഖ്യമന്ത്രി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ കേന്ദ്രവുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാനത്ത് വൈദ്യതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക നീക്കങ്ങളുമായി സര്‍ക്കാര്‍. ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാ രുമായി ചര്‍ച്ചകള്‍ നടത്തി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയുമായി  ന്യൂഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന്റെ വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും ഭാവിയിലെ ഊര്‍ജ ആവശ്യങ്ങള്‍ ഉറപ്പാക്കുന്നതിനുമായി നിരവധി നിര്‍ണായക തീരുമാനങ്ങളെടുത്തു.കായംകുളത്ത് 2000 എംഡബ്ല്യുഎച്ച്  ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കും. കെഎസ്ഇബി എന്‍ടിപിസി, എന്‍ടിപിസി ഗ്രീന്‍ എനര്‍ജി എന്നിവര്‍ ചേര്‍ന്ന് ഇതിനായുള്ള ധാരണാപത്രം ഒപ്പുവെയ്ക്കും. പദ്ധതിയുടെ ഭാഗമായി 2027 മാര്‍ച്ചോടെ 160 എംഡബ്ല്യുഎച്ച് പദ്ധതികള്‍ ആരംഭിക്കും. പോത്തന്‍കോട്, ശ്രീകണ്ഠപുരം എന്നിവിടങ്ങളില്‍ 80 എംഡബ്ല്യുഎച്ച് ബിഇഎസ്എസ് പദ്ധതികള്‍ കമ്മീഷന്‍ ചെയ്യും.


മഹാരാഷ്ട്രയിലെ സിന്നറില്‍ നിന്ന് 300 മൈഗാവാട്ട്  വരെ വൈദ്യുതി:ം യൂണിറ്റിന് 5.18 രൂപ നിരക്കിലാണ് വൈദ്യുതി ലഭ്യമാക്കുന്നത്.കായംകുളം എന്‍ടിപിസി  നടപ്പാക്കുന്ന പദ്ധതിയുടെ തുടര്‍നടപടികള്‍ വേഗത്തിലാക്കാനും ആവശ്യമായ സംസ്ഥാന സഹകരണം ഉറപ്പാക്കാനും തീരുമാനമായി. കേരളത്തിന്റെ ദീര്‍ഘകാല വൈദ്യുതി ആവശ്യകത പരിഗണിച്ച് സമര്‍പ്പിത വൈദ്യുതി നിലയം സ്ഥാപിക്കണമെന്ന് എന്‍ടിപിസിയോട് ആവശ്യപ്പെട്ടു. രാമഗുണ്ടം പവര്‍ പ്ലാന്റില്‍ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് ഒപ്പുവയ്ക്കാനുള്ള സന്നദ്ധതയുംഎന്‍ടിപിസി  അറിയിച്ചു.

മാനേജ്മെന്റ്, സാങ്കേതിക പ്രവര്‍ത്തനം, ആധുനിക വൈദ്യുതി മാനേജ്മെന്റ് സംവിധാനങ്ങള്‍ എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി എന്‍ടിപിസിയുടെ  പ്രൊഫഷണല്‍, സാങ്കേതിക വൈദഗ്ധ്യം കെഎസ്ഇബിക്കലഭ്യമാക്കും.പുനരുപയോഗ ഊര്‍ജം, ഊര്‍ജ സംഭരണം, അധിക വൈദ്യുതി ലഭ്യത, ദീര്‍ഘകാല വൈദ്യുതി സുരക്ഷ  കേരളത്തിന്റെ ഊര്‍ജ ഭാവി കൂടുതല്‍ ശക്തമാക്കുന്നതിനുള്ള നിര്‍ണായക ചുവടുവയ്പ്പുകളാണ് ഈ തീരുമാനങ്ങളെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

The Chief Minister held crucial discussions with the Centre regarding the state’s power crisis.

Share Email
LATEST excelnclexrn
Top