വേള്‍ഡ് ക്രിസ്ത്യന്‍ ചര്‍ച്ചസ് ഫെഡറേഷന്‍ (WCCF) ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പ്രഥമ യോഗം മിസോറി സിറ്റിയില്‍ ചേര്‍ന്നു

വേള്‍ഡ് ക്രിസ്ത്യന്‍ ചര്‍ച്ചസ് ഫെഡറേഷന്‍ (WCCF) ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പ്രഥമ യോഗം മിസോറി സിറ്റിയില്‍ ചേര്‍ന്നു

സജി പുല്ലാട്

ഹ്യൂസ്റ്റണ്‍: ആഗോളതലത്തില്‍ വിവിധ ക്രൈസ്തവ സഭകളെ ഒരുമിപ്പിക്കുകയും സഭകള്‍ തമ്മിലുള്ള ഐക്യവും, സഹകരണവും ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വേള്‍ഡ് ക്രിസ്ത്യന്‍ ചര്‍ച്ചസ് ഫെഡറേഷന്‍ (WCCF) സൗഹൃദ കൂട്ടായ്മയുടെ പ്രഥമയോഗം ഒക്ടോബര്‍ 20 ന് മിസോറി സിറ്റിയില്‍ ചേര്‍ന്നു.

വിവിധ സഭകളില്‍ നിന്നുള്ള വൈദിക ശ്രേഷ്ഠരായ റവ. ഡോ.ചെറിയാന്‍ തോമസ്, ഫാ. ജോസഫ് ജോര്‍ജ്ജ് കോര്‍ എപ്പിസ്‌കോപ്പ, ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം, ജോണ്‍ തോമസ്, ജോര്‍ജ്ജ് തെക്കേമല, ഹ്രസ്വ സന്ദര്‍ശനത്തിന് ഹൂസ്റ്റണില്‍ എത്തിയ ബെന്നി കോട്ടപ്പുറം (മലങ്കര ടിവി), വിനോദ് കെ സ്‌കറിയ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ക്രൈസ്തവ സഭകള്‍ തമ്മിലുള്ള പരസ്പര സഹകരണം സാമൂഹിക പ്രതിബദ്ധത എന്നിവയുമായി ബന്ധപ്പെട്ട ചാരിറ്റി പ്രവര്‍ത്തനങ്ങളെപറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്തു.വിവിധ സഭകളുടെ പ്രതിനിധികളെ ഒരേ വേദിയില്‍ ഒന്നിപ്പിച്ച യോഗം ക്രൈസ്തവ കൂട്ടായ്മയും പൊതുവായ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായി മാറട്ടെ എന്ന് യോഗം സംഘടിപ്പിച്ച റെജി വി കുര്യന്‍ പ്രത്യാശ പ്രകടിപ്പിച്ചു.യോഗത്തില്‍ ഫെഡറേഷന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു

.റെജി വി കുര്യന്‍ (പ്രസിഡന്റ്), ക്രിസ്റ്റഫര്‍ ജോര്‍ജ്ജ്( സെക്രട്ടറി), വിനോദ് കെ സ്‌കറിയ(ട്രഷറര്‍), ജോണ്‍ തോമസ്(വൈസ് പ്രസിഡണ്ട്), ജെയിംസ് ചാക്കോ( ജോയിന്റ് സെക്രട്ടറി), എബ്രഹാം വര്‍ഗീസ്( ജോയിന്റ് ട്രഷറര്‍),

മീഡിയ കമ്മറ്റി: സൈമണ്‍ വാളാച്ചേരി, ജോര്‍ജ്ജ് തെക്കേമല, സജി പുല്ലാട്.

യോഗത്തില്‍ ക്രിസ്റ്റഫര്‍ ജോര്‍ജ്ജ് സ്വാഗതവും റെജി വി കുര്യന്‍ നന്ദിയും അര്‍പ്പിച്ചു.

The inaugural meeting of the Houston chapter of the World Christian Churches Federation (WCCF) was held in Missouri City.

Share Email
LATEST excelnclexrn
More Articles
Top