വാഷിംഗടണ്‍: ഐസയാസ് കൊടുങ്കാറ്റ് അമേമരിക്കന്‍ തീരത്തേക്ക് എത്തുന്നു. ഈ ആഴ്ച്ച അവസാനത്തോടെ കൊടുങ്കാറ്റ് കരതൊടും. ഇതോടെ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങ്ള്‍ വ്യക്തമാക്കുന്നു. അലബാമ, ജോര്‍ജിയ, ഫ്‌ലോറിഡ പാന്‍ഹാന്‍ഡില്‍, തെക്കുകിഴക്കന്‍ ലൂസിയാന, മിസിസിപ്പി എന്നീ പ്രദേശങ്ങളാണ് പ്രധാനമായും കനത്ത മഴയുടെ ഭീഷണിയിലുള്ളത്.ഗള്‍ഫ് മേഖലയിലെ ചൂടുപിടിച്ച വെള്ളം കൊടുങ്കാറ്റിന് ശക്തി പകരാന്‍ കാരണമാകുന്നുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം വിശദമാക്കുന്നത്. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ അതിശക്തമായ ഐസയാസ് ലൂസിയാനയുടെ തെക്ക് കിഴക്കന്‍ മേഖലയിലേക്ക് വെള്ളിയാഴ്ചയോടെ എത്തുമെന്നാണ് നിരീക്ഷണം. ശക്തമായ മഴയും കനത്ത കാറ്റും ഈ ദിവസങ്ങളിലുണ്ടാവും. കാറ്റഗറി രണ്ടില്‍ പെട്ട കൊടുുങ്കാറ്റായിട്ടാവും ഐസയാസ് കരയിലേക്ക് എത്തുക. ഏറ്റവും കൂടുതല്‍ പ്രത്യാഘാതം ഉണ്ടാക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ഐസയാസ് ചുഴലിക്കാറ്റിന്റെ അത്രയും വലിയ ശക്തി പ്രാപിച്ചില്ലെങ്കിലും ശക്തമായ കാറ്റും കനത്ത മഴയും കടലാക്രമണവും ഉണ്ടാക്കാന്‍ ഇടയാക്കും.
വെള്ളിയാഴ്ചയോടെ തീരപ്രദേശങ്ങളില്‍ മഴ ശക്തമാകം തുടര്‍ന്ന് ഇത് കൂടുതല്‍ ഉള്ളിലേക്ക് വ്യാപിക്കുകയും ചെയ്യും. ചില പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ട്. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സമുദ്രോപരിതലത്തിലെ ചൂട് കൂടുന്നത് ഇത്തരത്തിലുള്ള ഉഷ്ണമേഖലാ കൊടുങ്കാറ്റുകളില്‍ മഴയുടെ അളവും കാറ്റിന്റെ വേഗതയും വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.
Tropical Storm Isaias to make landfall by the end of this week; heavy rain likely in the US.


















