പാലക്കാട് സ്കൂളിൽ വെടിവെപ്പ്, ക്ലാസ് മുറിക്കുള്ളിൽ വെടിയേറ്റ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്

പാലക്കാട് സ്കൂളിൽ വെടിവെപ്പ്, ക്ലാസ് മുറിക്കുള്ളിൽ വെടിയേറ്റ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്

പാലക്കാട്: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് മുറിക്കുള്ളിൽ വെടിയേറ്റ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. സഹപാഠിയുടെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നാണ് കുട്ടിക്ക് വെടിയേറ്റത്. തോളിന് വെടിയേറ്റ വിദ്യാർത്ഥിയെ ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ സഹപാഠി സ്കൂളിലേക്ക് കൊണ്ടുവന്ന നാടൻ തോക്കിൽ നിന്നാണ് വെടിയേറ്റതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തെ തുടർന്ന് പോലീസ് സ്കൂളിലെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അബദ്ധത്തിൽ വെടിപൊട്ടിയതാണോ അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന കാര്യത്തിൽ പോലീസ് വ്യക്തത വരുത്തിവരികയാണ്.

Share Email
LATEST excelnclexrn
Top