Caritas hospital

മിസൈല്‍ ശേഖരം ശക്തിപ്പെടുത്താന്‍ യുഎസ്എ: 24.4 ബില്യണ്‍ ഡോളറിന്റെ കരാര്‍

മിസൈല്‍ ശേഖരം ശക്തിപ്പെടുത്താന്‍ യുഎസ്എ: 24.4 ബില്യണ്‍ ഡോളറിന്റെ കരാര്‍

വാഷിംഗ്ടണ്‍: മിസൈല്‍ ശേഖരം ശക്തിപ്പെടുത്താനായി യുഎസ്എ വമ്പന്‍ കരാര്‍ നടപ്പാക്കുന്നു. എസ്എം-6 മിസൈലുകളുടെ ഉല്‍പാദനത്തിനായി 24.4 ബില്യണ്‍ ഡോളറിന്റെ കരാറാണ് ഉറപ്പിച്ചത്. റെയ്തിയോണ്‍ കമ്പനിക്കാണ് കരാര്‍ നല്‍കിയിട്ടുള്ളത്.
വ്യോമാക്രമണങ്ങളെ നേരിടാനും ശത്രു കപ്പലുകള്‍ക്കെതിരെ ഉപയോഗിക്കാനും ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ ദൗത്യങ്ങള്‍ക്കുമായി ഉപയോഗിക്കാവുന്ന മിസൈലാണഎസ്എം 6.

ഇറാനെതിരായ അമേരിക്കന്‍ സൈനിക നടപടിയായ ഓപ്പറേഷന്‍ എപ്പിക് ഫ്യൂരിയില്‍ ഉള്‍പ്പെടെ വലിയ തോതില്‍ മിസൈലുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് അമേരിക്കയുടെ ആയുധശേഖരത്തില്‍ വന്‍ കുറവ് വന്നതായി ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പെന്റഗണ്‍ ഇന്‍സ്‌പെക്ടര്‍ ജനറലും കോണ്‍ഗ്രഷണല്‍ ബജറ്റ് ഓഫീസും മിസൈല്‍ ശേഖരത്തിലെ കുറവും ആയുധങ്ങള്‍ വേഗത്തില്‍ പുനഃസ്ഥാപിക്കേണ്ട ആവശ്യകതയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇതോടെ പുതിയ കരാര്‍ അമേരിക്കയുടെ മിസൈല്‍ ഉല്‍പ്പാദന ശേഷി വന്‍തോതില്‍ വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കാണുന്നത്.

USA to bolster missile stockpile: $24.4 billion contract

Share Email
LATEST excelnclexrn
Top