തിരുവനന്തപുരം: കേരള ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ കേരളാ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ ് സത്യവാചകം ചൊല്ലിക്കൊടുത്തു. ്. രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്നാട് ഗവര്‍ണറായി പോയ ഒഴിവിലേക്കാണ് ് കേരളത്തിലെ പുതിയ ഗവര്‍ണറായി മാഥൂര്‍ എത്തിയത്.
മുഖ്യമന്ത്രി വിഡി സതീശന്, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രിമാര്‍ ജനപ്രതിനിധികള്‍ എന്നിവരെല്ലാം സത്യപ്രതിജ്ഞ ചടങ്ങിനെത്തി. പ്രതിപക്ഷ നേതാവ് എത്തിയില്ല.
ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കല്‍ കോമ്പൗണ്ട് പരിസരത്ത് വച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തില്‍ ഔദ്യോഗിക ബഹുമതികളോടെ ഓം പ്രകാശ് മാഥുറിനെ സ്വീകരണം നല്‍കിയിരുന്നു. ചടങ്ങില്‍ മറ്റ് മത്രിമാര്‍, ചീഫ് സെക്രട്ടറി, തിരുവനന്തപുരം മേയര്‍ വി വി രാജേഷ്, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Om Prakash Mathur has taken charge as the Governor of Kerala.



















