അമേരിക്കൻ ഓഹരി വിപണിയിൽ വൻ കുതിപ്പോടെ ആന്ത്രോപിക്കിന്റെ എൻട്രി; ഐപിഒ 83 ഡോളറിൽ തുടങ്ങി, 111 ഡോളർ ആയി

അമേരിക്കൻ ഓഹരി വിപണിയിൽ വൻ കുതിപ്പോടെ ആന്ത്രോപിക്കിന്റെ എൻട്രി; ഐപിഒ 83 ഡോളറിൽ തുടങ്ങി,   111 ഡോളർ ആയി

അമേരിക്കൻ ഓഹരി വിപണിയായ നാസ്ഡാക്കിൽ രാജകീയ പ്രവേശനം നടത്തി പ്രമുഖ നിർമ്മിത ബുദ്ധി (എഐ) കമ്പനിയായ ആന്ത്രോപിക്. ഓഹരിയൊന്നിന് 83 ഡോളറിന് ലിസ്റ്റ് ചെയ്ത കമ്പനിയുടെ ഓഹരികൾ വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ 30 ശതമാനത്തോളം കുതിച്ച് 111 ഡോളറിലെത്തി. കമ്പനി സ്ഥാപകരായ ഡാരിയോ അമോദിയും ഡാനിയെല്ല അമോദിയും ചേർന്ന് നാസ്ഡാക്കിൽ മണി മുഴക്കിയാണ് ഔദ്യോഗിക വ്യാപാരത്തിന് തുടക്കം കുറിച്ചത്.

ഐപിഒയിലൂടെ ആകെ 98 കോടി ഓഹരികളാണ് കമ്പനി വിപണിയിലിറക്കിയത്. ഇതിലൂടെ വിപണിയിൽ നിന്ന് 81 ബില്യൺ ഡോളർ സമാഹരിക്കുകയായിരുന്നു ആന്ത്രോപിക്കിന്റെ ലക്ഷ്യം. 1.5 ട്രില്യൺ ഡോളറായിരുന്നു കമ്പനി സ്വയം കണക്കാക്കിയിരുന്ന മൂല്യമെങ്കിലും, വിപണിയിലെ വൻ മുന്നേറ്റം ആന്ത്രോപിക്കിന്റെ മൂല്യം അതിനും മുകളിലേക്ക് ഉയർത്തിയിരിക്കുകയാണ്.

2021-ൽ പ്രവർത്തനമാരംഭിച്ച ആന്ത്രോപിക് വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് ആഗോള എഐ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് മുൻനിര കമ്പനികളിൽ ഒന്നായി വളർന്നത്. ഓഹരി വിപണിയിലേക്കുള്ള കമ്പനിയുടെ പ്രവേശനം വൻ വിജയമായതോടെ എഐ മേഖലയിലെ നിക്ഷേപകരുടെ ആത്മവിശ്വാസം കൂടുതൽ വർദ്ധിച്ചിരിക്കുകയാണ്.

Share Email
LATEST excelnclexrn
More Articles
Top