ഈ സൈനിക നീക്കങ്ങൾ തുടക്കം മാത്രം, ശത്രുക്കൾ ഇനിയും നാണംകെടും’; ‘മിസൈൽ സിറ്റി’യിൽ നിന്ന് ഇറാൻ റെവല്യൂഷനറി ഗാർഡ് മേധാവിയുടെ മുന്നറിയിപ്പ്

ഈ സൈനിക നീക്കങ്ങൾ തുടക്കം മാത്രം, ശത്രുക്കൾ ഇനിയും നാണംകെടും’; ‘മിസൈൽ സിറ്റി’യിൽ നിന്ന് ഇറാൻ റെവല്യൂഷനറി ഗാർഡ് മേധാവിയുടെ മുന്നറിയിപ്പ്
Share Email

ടെഹ്റാൻ: അമേരിക്കയുമായുള്ള സംഘർഷം തുടരുന്നതിനിടെ, നിലവിലെ സൈനിക നീക്കങ്ങൾ ഒരു തുടക്കം മാത്രമാണെന്ന് ഇറാൻ റെവല്യൂഷനറി ഗാർഡ് മേധാവി അഹമ്മദ് വാഹിദി മുന്നറിയിപ്പ് നൽകി. ‘മിസൈൽ സിറ്റി’ എന്ന് ഇറാനിയൻ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന ആയുധ നിർമാണ കേന്ദ്രം സന്ദർശിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ശത്രുക്കൾ കൂടുതൽ അപമാനിതരാകുന്നതിനും നാണംകെടുന്നതിനും ഇറാൻ സാക്ഷ്യം വഹിക്കുമെന്നും, അസത്യത്തിനുമേൽ സത്യം വിജയിക്കുമെന്നും വാഹിദി പറഞ്ഞു. ശത്രുക്കൾക്ക് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് വെറുമൊരു തുടക്കം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ഇറാനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായത്. ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയും മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു; നിലവിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും സംഘർഷം അവസാനിപ്പിക്കുന്നതിൽ ധാരണയായിട്ടില്ല.

Share Email
LATEST excelnclexrn
More Articles
Top