കാലടി സർവകലാശാലയിലെ പ്രതിഷേധം: സസ്പെൻഷനിലുള്ള വിദ്യാർഥികൾക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ തിരിച്ചടി, പരീക്ഷ എഴുതാനാകില്ല

കാലടി സർവകലാശാലയിലെ പ്രതിഷേധം: സസ്പെൻഷനിലുള്ള വിദ്യാർഥികൾക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ തിരിച്ചടി, പരീക്ഷ എഴുതാനാകില്ല

കാലടി സംസ്‌കൃത സർവകലാശാലയിൽ സസ്‌പെൻഷനിലുള്ള വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സർവകലാശാല നൽകിയ അപ്പീൽ ഹർജി അംഗീകരിച്ചുകൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്. പരീക്ഷ എഴുതുന്നതിന് ആവശ്യമായ ഹാജർ സസ്‌പെൻഷനിലുള്ള വിദ്യാർഥികൾക്കില്ലെന്ന സർവകലാശാലയുടെ വാദം കോടതി ശരിവെക്കുകയായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 13-ന് വൈസ് ചാൻസലർ ഡോ. സിസ തോമസിനെ ശാരീരികമായി കയ്യേറ്റം ചെയ്തതടക്കമുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ച് സമരം നടത്തിയതിനാണ് 16 വിദ്യാർഥികളെ സർവകലാശാല സസ്‌പെൻഡ് ചെയ്തത്. നിലവിൽ 60 ദിവസത്തിലധികമായി ഇവർ സസ്‌പെൻഷനിൽ തുടരുകയാണ്. ഇവരിൽ പത്തുപേർ പി.എച്ച്.ഡി ഗവേഷകരും ആറുപേർ ബിരുദ-ബിരുദാനന്തര വിദ്യാർഥികളുമാണ്. ഇതിൽ ആറുപേർക്ക് നാളെ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.

നേരത്തെ സസ്‌പെൻഷനിലുള്ള 16 പേരിൽ 12 പേരെ മാപ്പപേക്ഷ നൽകിയാൽ തിരിച്ചെടുക്കാമെന്ന് സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നുവെങ്കിലും വിദ്യാർഥികൾ മാപ്പപേക്ഷ നൽകാൻ തയ്യാറായില്ല. ഹൈക്കോടതി വിധി തിരിച്ചടിയായെങ്കിലും മാപ്പപേക്ഷ നൽകില്ലെന്നും ഉത്തരവിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും സമരം തുടരുമെന്നും എസ്എഫ്‌ഐ നേതാക്കൾ വ്യക്തമാക്കി.

Share Email
LATEST excelnclexrn
More Articles
Top