സാഹിത്യവേദി നവംബര്‍ ആറിന്: മഹാകവി അക്കിത്തത്തിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ മകന്‍ പങ്കു വക്കുന്നു

സാഹിത്യവേദി നവംബര്‍ ആറിന്: മഹാകവി അക്കിത്തത്തിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ മകന്‍ പങ്കു വക്കുന്നു

ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം നവംബര്‍ 6 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു (ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 7:00 മണിക്ക്) സൂം വെബ് കോണ്‍ഫറന്‍സ് വഴിയായി കൂടുന്നതാണ്.
(Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990
Meeting ID: 814 7525 9178)

ജ്ഞാനപീഠം പുരസ്‌കാര ജേതാവും ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന ഖണ്ഡകാവ്യത്തിലൂടെ മലയാളകവിതയില്‍ ആധുനികതയുടെ വിത്ത് പാകുകയും ചെയ്ത മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി ജനിച്ചത് 1926 മാര്‍ച്ച് 18-ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂര്‍ ഗ്രാമത്തിലാണ്. അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന ഈ വര്‍ഷം അദ്ദേഹത്തിന്റെ മകനും പ്രശസ്ത ചിത്രകാരനുമായ വാസുദേവന്‍ അക്കിത്തം തന്റെ പിതാവിന്റെ ഓര്‍മ്മകള്‍ നമ്മോടൊത്തു പങ്കുവക്കും. മറ്റു കുടുംബാംഗങ്ങളും ഈ കൂട്ടായ്മയില്‍ പങ്കെടുക്കുന്നതാണ്.

വാസുദേവന്‍ അക്കിത്തം 1958-ല്‍ കുമരനല്ലൂരില്‍ ജനിച്ചു. എം എസ് യൂണിവേഴ്‌സിറ്റി ഓഫ് ബറോഡ, ലണ്ടന്‍ റോയല്‍ കോളേജ് ഓഫ് ആര്‍ട്ട് എന്നിവിടങ്ങളില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. എം എസ് യൂണിവേഴ്‌സിറ്റിയില്‍ തന്നെ 1990-ല്‍ അധ്യാപകനായി ചേര്‍ന്ന അദ്ദേഹം 2021-ല്‍ ഹെഡ് ഓഫ് ഡിപ്പാര്‍ട്‌മെന്റ് ആയി വിരമിച്ചു. ഭാരതത്തിലും വിദേശത്തുമായി 50-ല്‍ അധികം എക്‌സിബിഷനുകളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഫുള്‍ബ്രൈറ്റ് ഫെല്ലോഷിപ്പ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെത്തേടിയെത്തിയിട്ടുണ്ട്.

ഒക്ടോബര്‍ മാസ സാഹിത്യവേദിയില്‍ മലയാളത്തിന്റെ പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ സാഹിത്യവേദിയില്‍ പങ്കെടുക്കുകയും അംഗങ്ങളുമായി സംവദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിതത്തെയും എഴുത്തിനെയും ആസ്പദമാക്കി നിര്‍മ്മിച്ച സക്കറിയ എന്ന ഡോക്യൂമെന്ററിയുടെ ചിത്രീകരണത്തെക്കുറിച്ചുള്ള നിരവധി അനുഭവങ്ങള്‍ അദ്ദേഹം ഓര്‍ത്തെടുത്തു.

എല്ലാ സാഹിത്യ സ്‌നേഹികളേയും നവംബര്‍ മാസ സാഹിത്യവേദിയിലേക്കു സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

വാസുദേവന്‍ അക്കിത്തം +91 98796 42287
പ്രസന്നന്‍ പിള്ള 630 935 2990
ജോണ്‍ ഇലക്കാട് 773 282 4955

On November 6, during the birth centenary year of the great poet Akkitham, his son shares memories of him at an event organized by the Sahithyavedi.

Share Email
LATEST excelnclexrn
More Articles
Top