ചിന്നക്കനാലില്‍ നിരോധനാജ്ഞ: ചക്കക്കൊമ്പന്‍ മിഷന്‍ ആരംഭിച്ചു

ചിന്നക്കനാലില്‍ നിരോധനാജ്ഞ: ചക്കക്കൊമ്പന്‍ മിഷന്‍ ആരംഭിച്ചു

മൂന്നാര്‍: നാട്ടുകാരെ ഭീതിയിലാഴ്ത്തിയ ചക്കക്കൊമ്പന്‍ എന്നു വിളിപ്പേരുള്ള കാട്ടാനയെ മയക്കുവെടി വെച്ചു കീഴ്‌പ്പെടുത്താനുള്ള നടപടി ആരംഭിച്ചു. അതേ തുടര്‍ന്ന് ചിന്നക്കനാലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ മേഖലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയും നല്‍കി.ചക്കക്കൊമ്പനെ മയക്കുവെടി വെയ്ക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 എന്നീ വാര്‍ഡുകളിലാണ് നിരോധനാജ്ഞ. ഈ പ്രദേശങ്ങളിലെ പൊതുസ്ഥലങ്ങളിലും ദൗത്യം നടക്കുന്ന മേഖലയോട് ചേര്‍ന്നുള്ള അപകടസാധ്യതയുള്ള ഇടങ്ങളിലും അഞ്ചോ അതിലധികമോ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതും സംഘം ചേര്‍ന്ന് ഒത്തുചേരുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട് .

നാല് ഡോക്ടര്‍മാര്‍ അടങ്ങുന്ന വനംവകുപ്പിന്റെ സംഘമാണ് ചക്കക്കൊമ്പന്‍ ദൗത്യത്തിനായി ചിന്നക്കനാലില്‍ രംഗത്തുള്ളത്. വയനാട്ടില്‍നിന്ന് എത്തിച്ച കുങ്കിയാനകളും ദൗത്യത്തിന്റെ ഭാഗമാകും.

ദൗത്യം നടക്കുന്ന സമയത്ത് പ്രദേശവാസികള്‍ അനാവശ്യമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നതും ദൗത്യമേഖലയിലേക്ക് പോകുന്നതും ഒഴിവാക്കണം. കാട്ടാനയെ കാണുന്നതിനായി ആളുകള്‍ കൂട്ടംകൂടരുത്. വനംവകുപ്പ്, പോലീസ്, റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യത്തിനായി ചുമതലപ്പെടുത്തിയവരും ഒഴികെ മറ്റാരും ദൗത്യം നടക്കുന്ന സ്ഥലത്തേക്കോ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിശ്ചയിച്ചിട്ടുള്ള നിയന്ത്രിത മേഖലയിലേക്കോ പ്രവേശിക്കാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

Section 144 imposed in Chinnakanal; ‘Chakkakomban’ mission begins

Share Email
LATEST excelnclexrn
More Articles
Top