കോട്ടയം: ലോകമെമ്പാടുമുള്ള മലയാളി പെന്തെക്കോസ്ത് പത്രപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും മീഡിയാ കോണ്‍ഫ്രന്‍സ് ജൂണ്‍ 17 മുതല്‍ 19 വരെ ദിവസവും വൈകിട്ട് 7ന് സൂം പ്ലാറ്റ്‌ഫോമില്‍ നടക്കും.
ജൂണ്‍ 17 ന് വൈകിട്ട് പവര്‍ വിഷന്‍ ചെയര്‍മാന്‍ പാസ്റ്റര്‍ കെ.സി ജോണ്‍ ഉദ്ഘാടനം നിര്‍വഹിക്കും. കോണ്‍ഫ്രന്‍സ് കോര്‍കമ്മിറ്റി ചെയര്‍മാന്‍ പാസ്റ്റര്‍ പി. ജി മാത്യൂസ് അദ്ധ്യക്ഷനായിരിക്കും.
വിവിധ സെഷനുകളില്‍ ഫാദര്‍ ബോബി ജോസ് കട്ടിക്കാട്, ഡോ.തോംസണ്‍ കെ.മാത്യു, ഡോ.ജോര്‍ജ് ഓണക്കൂര്‍, പാസ്റ്റര്‍ കെ.ജെ. മാത്യു എന്നിവര്‍ സംസാരിക്കും.
മുന്‍നിര മാധ്യമപ്രവര്‍ത്തകരായ സി.വി.മാത്യു, അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, പാസ്റ്റര്‍ റോയി വാകത്താനം, സാംകുട്ടി ചാക്കോ നിലമ്പൂര്‍, കെ.എന്‍ റസ്സല്‍, ജോര്‍ജ് മത്തായി സി പി എ, ഫിന്നി പി. മാത്യു, വിജോയ് സക്കറിയ എന്നിവര്‍ അനുഭവങള്‍ പങ്കിടും.
പാസ്റ്റര്‍ ജെ.ജോസഫ്, പാസ്റ്റര്‍ സാം ടി. മുഖത്തല എന്നിവര്‍ അദ്ധ്യക്ഷന്മാരായിരിക്കും.
ഡോ. ബ്ലസന്‍ മേമന, സാംസണ്‍ കോട്ടൂര്‍, ഇവാ.കൊച്ചുമോന്‍ അടൂര്‍ എന്നിവര്‍ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. വിവിധ സഭാ നേതാക്കന്മാരും ഭാരവാഹികളും വിശ്വാസികളും പങ്കെടുക്കും.
മലയാളി പെന്തെക്കോസ്ത് പ്രവര്‍ത്തകര്‍ നേതൃത്വം നല്കുന്ന വിവിധ എഴുത്തുകാരുടെ സംഘടനകളും മീഡിയ പ്രവര്‍ത്തകരും എഴുത്തുകാരും സംയുക്തമായി നേതൃത്വം നല്കുന്ന ഈ കോണ്‍ഫ്രന്‍സില്‍ വിവിധ ആനുകാലിക വിഷയങ്ങള്‍, പ്രമേയങ്ങള്‍, ഭാവി പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സജി മത്തായി കാതേട്ട് +91 944 7372 726 (IND) , ഷിബു മുള്ളംകാട്ടില്‍ +971 50 354 0676 (UAE), സാം കണ്ണമ്പള്ളി +1267 515 3292 (US).