കാൽപന്തിലായിരം
കൺകെട്ടു വിദ്യകൾ
കാലങ്ങളായ് തീർത്ത
കുറുകുന്ന കൂമനായ്
കണ്ണുചിമ്മാതെ കാണുന്ന കാണികൾ
കാതോർത്തിരമ്പുന്ന
ഗോൾ വലക്കൊപ്പമായ്
കണ്ണുനീർ വീഴാത്ത
കൗശലബുദ്ധിയാൽ
കരളിന്റെ കുളിരേകി
കാണികൾക്കൊപ്പമായി
കർമ്മനിരതനാം
മെസ്സിയെന്ന മാന്ത്രികൻ
കടമ നിറവേറ്റി
തൻ ടീമിനൊപ്പമായ്
കാറ്റിന്റെ വേഗത
കാണാതെ പാഞ്ഞിടും
കാലിന്റെ താളവും
പന്തിന്റെ മേളവും
കണ്ടുമടുക്കാത്ത
കാൽപന്തിലായിരം
കാണാത്ത ചിന്തയിൽ
മെസ്സിയെന്ന കാവലാൾ
