Thursday, March 28, 2024

HomeNewsIndiaവ്യക്തികള്‍ക്ക് അനുവദിക്കുന്ന സിം കാര്‍ഡുകളുടെ എണ്ണത്തില്‍ നിയന്ത്രണം വരുന്നു

വ്യക്തികള്‍ക്ക് അനുവദിക്കുന്ന സിം കാര്‍ഡുകളുടെ എണ്ണത്തില്‍ നിയന്ത്രണം വരുന്നു

spot_img
spot_img

ന്യൂഡല്‍ഹി: വ്യക്തികള്‍ക്ക് അനുവദിക്കുന്ന സിം കാര്‍ഡുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

ഒരാള്‍ക്ക് പരമാവധി കൈവശം വെക്കാവുന്നത് നാല് സിം കാര്‍ഡ് മാത്രമായി പരിമിതപ്പെടുത്താനാണ് നീക്കം. പുതിയ ചട്ടം ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരും.

നിലവില്‍ ജമ്മു കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഒഴികെയുള്ളവര്‍ക്ക് 9 സിം വരെ എടുക്കാം. ഈ സംസ്ഥാനങ്ങളില്‍ 6 ആണ് പരിധി. ഒമ്ബതില്‍ കൂടുതലുള്ളവര്‍ അവ സറണ്ടര്‍ ചെയ്യണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. വ്യാജ സിം ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments