Friday, April 19, 2024

HomeAmericaഅമേരിക്കയുടെ ആകാശത്തെ ചൈനീസ് ചാര ബലൂണ്‍ സ്ഥിരീകരിച്ച് പെന്റഗണ്‍

അമേരിക്കയുടെ ആകാശത്തെ ചൈനീസ് ചാര ബലൂണ്‍ സ്ഥിരീകരിച്ച് പെന്റഗണ്‍

spot_img
spot_img

ന്യൂയോര്‍ക്ക്: അമേരിക്കയുടെ ആകാശത്ത് ചൈനീസ് ചാര ബലൂണ്‍ പ്രത്യക്ഷപ്പെട്ടതായി അധികൃതര്‍. ഈ ബലൂണിന് മൂന്ന് ബസുകളോളം വലിപ്പമുണ്ടെന്ന് പെന്റഗണ്‍ അറിയിച്ചു. നിലവില്‍ അമേരിക്കന്‍ ഉപഭൂഖണ്ഡത്തിന് മുകളിലൂടെ പറക്കുന്ന ബലൂണ്‍ യുഎസ് സര്‍ക്കാര്‍ കണ്ടെത്തിയതായി പെന്റഗണ്‍ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ പാറ്റ് റൈഡര്‍ പറഞ്ഞു. നോര്‍ത്ത് അമേരിക്കന്‍ എയ്റോസ്പേസ് ഡിഫന്‍സ് കമാന്‍ഡ് ഈ ബലൂണ്‍ തുടര്‍ച്ചയായി നിരീക്ഷിച്ച് വരികയാണ്.

ചാര ബലൂണുകളെ കുറിച്ച് അറിഞ്ഞയുടന്‍, അതിന് ശേഖരിക്കാന്‍ കഴിയാത്തവിധം തന്ത്രപ്രധാനമായ വിവരങ്ങള്‍ സുരക്ഷിതമാക്കിയതായി പെന്റഗണ്‍ വ്യക്തമാക്കി. എന്നിരുന്നാലും, ബലൂണ്‍ ജനങ്ങള്‍ക്കോ സൈന്യത്തിനോ എന്തെങ്കിലും ഭീഷണിയുണ്ടാക്കില്ലെന്നാണ് റിപ്പോര്‍ട്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഉടന്‍ ചൈന സന്ദര്‍ശിക്കാന്‍ പോകുന്ന സമയത്താണ് ചൈനീസ് ചാര ബലൂണ്‍ അമേരിക്കയില്‍ പ്രത്യക്ഷപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ബലൂണ്‍ താഴെയിറക്കരുതെന്ന് യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ മാര്‍ക്ക് മൈലിയും യുഎസ് നോര്‍ത്തേണ്‍ കമാന്‍ഡ് ജനറല്‍ ഗ്ലെന്‍ വാന്‍ഹെര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനെ എന്തെങ്കിലും ചെയ്യുന്നത് ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് ആശങ്കയുണ്ട്.

നിലവില്‍ ബലൂണ്‍ നിരീക്ഷണത്തിലാണ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചൈനീസ് ബലൂണ്‍ കഴിഞ്ഞ ദിവസം മൊണ്ടാന പ്രദേശത്തിന് മുകളിലൂടെ പറക്കുകയായിരുന്നു. അതിനിടെ അമേരിക്കയുടെ മൂന്ന് ആണവ മിസൈലുകള്‍ ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയര്‍ഫോഴ്‌സ് ബേസില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments