Sunday, March 26, 2023

HomeAmericaഫോമയുടെ പതിനൊന്ന് സുപ്രധാന സബ് കമ്മറ്റികളുടെ നേതൃത്വത്തിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തു

ഫോമയുടെ പതിനൊന്ന് സുപ്രധാന സബ് കമ്മറ്റികളുടെ നേതൃത്വത്തിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തു

spot_img
spot_img

ജോസഫ് ഇടിക്കുള (പി ആർ ഓ, ഫോമ)

ന്യൂ യോർക്ക് : ഫോമയുടെ പതിനൊന്ന് സുപ്രധാന സബ് കമ്മറ്റികളുടെ നേതൃത്വത്തിലേക്ക് അംഗങ്ങളെ ഔദ്യോഗികമായി തിരഞ്ഞെടുത്തു , ഫോമയുടെ എക്സിക്യുട്ടീവ് കമ്മറ്റി അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ റീജിയനുകളിലെയും ആർ വി പി മാരും മറ്റു നേതാക്കന്മാരുമായി നടത്തിയ ഏകദേശം രണ്ടു മാസം നീണ്ട ചർച്ചകൾക്കൊടുവിലാണ് കഴിഞ്ഞ ദിവസം കൂടിയ നാഷണൽ കമ്മറ്റി വിവിധ സബ് കമ്മറ്റികൾക്ക് അന്തിമരൂപം നൽകിയത്, വിവിധ റീജിയനുകളിൽ നിന്ന് അനവധി പ്രമുഖ നേതാക്കളാണ് ഫോമയുടെ പ്രധാന സബ് കമ്മറ്റികളുടെ തലപ്പത്തേക്ക് എത്തിയിരിക്കുന്നത്, എല്ലാ റീജിയനുകൾക്കും വ്യക്ത്യമായ പ്രാതിനിധ്യം ഉറപ്പുവരുത്തിക്കൊണ്ട് നല്ല ഒരു നേതൃത്വ നിരയെ തിരഞ്ഞെടുക്കുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് ജേക്കബ് തോമസ് പറഞ്ഞു,

ഫോമയുടെ പതിനൊന്ന് കമ്മറ്റികളാണ് ഇപ്പൊൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്, വുമൺസ് ഫോറം പ്രതിനിധികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു, എല്ലാ കമ്മറ്റികൾക്കും കൃത്യമായ രീതിയിൽ സമയബന്ധിതമായ പ്രോഗ്രാം ചാർട്ടുകളും ബഡ്ജറ്റും ഒക്കെയുണ്ടാവും, ഇനി ഫോമയുടെ പ്രൊജക്റ്റ് കമ്മറ്റികളും ഫോറം കമ്മറ്റികളും പ്രവർത്തനക്ഷമമാക്കുന്നതിനുള്ള പണിപ്പുരയിലാണ് ഇപ്പോൾ എക്സിക്യുട്ടീവ് കമ്മറ്റിയെന്ന് ജനറൽ സെക്രട്ടറി ഓജസ് ജോൺ പറഞ്ഞു,

ഫോമ സബ് കമ്മിറ്റികൾ

1)ഫണ്ട് റൈസിംഗ് കമ്മിറ്റി ( കൺവൻഷൻ)

2) ഫോമ ചാരിറ്റീസ് ആന്റ് സോഷ്യല്‍ സര്‍വീസ് കമ്മിറ്റി

3) ഫോമ ലാംഗ്വേജ് ആന്റ് എജ്യൂക്കേഷന്‍ കമ്മിറ്റി (മലയാളം ക്ലാസ് ആന്റ് ലിറ്ററേച്ചര്‍)

4) കള്‍ച്ചറല്‍ അഫയേഴ്‌സ് കമ്മിറ്റി

5) ക്രെഡന്‍ഷ്യല്‍സ് കമ്മിറ്റി

6) മെംബര്‍ റിലേഷന്‍സ് കമ്മിറ്റി

7) ജൂനിയേഴ്‌സ് അഫയേഴ്‌സ് കമ്മിറ്റി

8) സീനിയര്‍ സിറ്റിസണ്‍സ് ഫോറം

9) സിവിക് ആന്റ് പൊളിറ്റിക്കല്‍ അഫയേഴ്‌സ്

10) ബൈലോസ് കമ്മിറ്റി

11) യൂത്ത് ഫോറം

ഫോമയുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുവാൻ ഒരു മികച്ച ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും വരും ദിവസങ്ങളിൽ ഓരോ കമ്മറ്റിയുടെയും അംഗങ്ങളെ നിങ്ങൾക്ക് പരിചയപ്പെടുത്തുമെന്നും ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടർ ജെയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ അറിയിച്ചു ,

വാർത്ത : ജോസഫ് ഇടിക്കുള (പി ആർ ഓ, ഫോമ)
( ഫോമാ ഒഫിഷ്യൽ ന്യൂസ് )

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments