Tuesday, May 30, 2023

HomeAmericaപാസ്റ്റര്‍ റ്റി.സി.ചാക്കോയെ ആദരിച്ചു

പാസ്റ്റര്‍ റ്റി.സി.ചാക്കോയെ ആദരിച്ചു

spot_img
spot_img

ജോയി തുമ്പമണ്‍

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ പ്രസിഡന്റ് പാസ്റ്റര്‍ സണ്ണതാഴാംപ്പള്ളത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രത്യേക സമ്മേളനത്തില്‍ പാസ്റ്റര്‍ റ്റി.സി. ചാക്കോ(83)നെ ആദരിച്ചു. ഇന്റര്‍നാഷണല്‍ ചാര്‍ച്ച ഓഫ് ഗോഡിന്റെ ഏഷ്യാ പസഫിക്ക് മേധാവി ഡോ.കെന്‍ ആന്റേസണ്‍ ആണ് ഫലകം നല്‍കി ആദരിച്ചത്.

അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ പാസ്റ്റര്‍ റ്റി.സി. ചാക്കോ 1966 ല്‍ അമേരിക്കയില്‍ കടന്നുവന്നു. തിരുവല്ല മല്ലപ്പള്ളിയില്‍ തെങ്ങുപ്പള്ളില്‍ കുടുംബാംഗമാണ് അദ്ദേഹം. ഭാര്യ പരേതയായ അച്ചാമ്മ ചാക്കോ.

സമ്മേളനത്തില്‍ നിരവധിപ്പേര്‍ ആശംസകള്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്റര്‍ മാത്യു കെ. ഫിലിപ്പ്, അജി ഇടുക്കള, കുരുവിള മാത്യൂ, പാസ്റ്റര്‍ മാത്യു കെ. മാത്യു, ഡോ.ജോളി ജോസഫ്, ഡോ.ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

38 വര്‍ഷം സഭാ പ്രസിഡന്റായും, 28 വര്‍ഷം സഭാ പാസ്റ്റര്‍യായും പ്രവര്‍ത്തിച്ച പാസ്റ്റര്‍ റ്റി.സി. ചാക്കോ, ഐ.പി.സി. ഹൂസ്റ്റണ്‍ ചര്‍ച്ചിന്റെ ആദ്യകാല പാസ്റ്റര്‍ ആയിരുന്നു എന്നും പാസ്റ്റര്‍ മാത്യു കെ. ഫിലിപ്പ് അനുസ്മരിച്ചു.

മറുപടിപ്രസംഗത്തില്‍ പാസ്റ്റര്‍ റ്റി.സി. ചാക്കോ സഭയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചു പറഞ്ഞപ്പോള്‍ പാസ്റ്റര്‍ സണ്ണി താഴാപ്പളളം ആദ്യ ബില്‍ഡിംഗ് നല്‍കിയതിനെക്കുറിച്ചു, പാസ്റ്റര്‍ വി.എം.കുരുവിളയുടെ സേവനങ്ങളെയും പ്രകീര്‍ത്തിച്ചു. ഒരു പുരുഷായിസ്സു മുഴുവനും ക്രിസ്തീയ സേവനത്തിനായി ഉഴിഞ്ഞു വന്ന പാസ്റ്റര്‍ റ്റി.സി.ചാക്കോയുടെ സേവനങ്ങള്‍ വിലപ്പെട്ടത് തന്നെയാണ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments