Friday, September 13, 2024

HomeAmericaഭടന്‍മാര്‍ക്കാദരമായി മെമ്മോറിയല്‍ ഡേ...നമുക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിക്കാം...

ഭടന്‍മാര്‍ക്കാദരമായി മെമ്മോറിയല്‍ ഡേ…നമുക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിക്കാം…

spot_img
spot_img

സൈമണ്‍ വളാച്ചേരില്‍

മാതൃരാജ്യത്തിന്റെ അതിരുകളില്‍ നിതാന്ത ജാഗ്രതയോടെ കാവല്‍ നിന്ന് ശത്രു നിഗ്രഹം നടത്തി യുദ്ധഭൂമിയില്‍ വീരചരമം പ്രാപിച്ച ധീരസേനാനികളെയും ജീവിക്കുന്ന രക്തസാക്ഷികളെയും, ഒരിക്കല്‍ ജീവിതത്തിന്റെയും മരണത്തിന്റെയും നൂല്‍പ്പാലങ്ങള്‍ ആയുസിന്റെ ബലം കൊണ്ട് മറികടന്ന ജവാന്മാരെയും ആദരിക്കുന്ന ‘മെമ്മോറിയല്‍ ഡേ’ നാം സമുചിതമായി ആചരിക്കാനൊരുങ്ങുകയാണ്.

ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് നമ്മെ കൈക്കുമ്പിളില്‍ സംരക്ഷിച്ച് നിര്‍ത്തിയ, മണ്‍മറഞ്ഞവരും അല്ലാത്തവരുമായ ജവാന്‍മാര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കാനും സ്മരണകളില്‍ ഇരമ്പുന്ന ആദരവോടെ അവരെ അഭിവാദ്യം ചെയ്യാനും വര്‍ഷാവര്‍ഷം കലണ്ടര്‍ കണക്കിലെത്തുന്നു മെമ്മോറിയല്‍ ഡേ. മെയ് മാസത്തിലെ അവസാനത്തെ തിങ്കളാഴ്ചയാണ് മെമ്മോറിയല്‍ ഡേ.

അമേരിക്കന്‍ ദേശത്തെ ശത്രുക്കളില്‍ നിന്ന് കാത്തുരക്ഷിച്ച് ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച ധീര സേനാനികള്‍ക്ക് എല്ലാ രംഗത്തും മുന്തിയ പരിഗണനയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഒരു കാലത്ത് സ്വന്തം ജീവനും ജീവതവും മറന്ന് ആയുധമേന്തിയവര്‍ ഇല്ലായിരുന്നെങ്കില്‍ ഈ രാജ്യം മറ്റൊന്നായി മാറുമായിരുന്നു. അവരുടെ ദേശാഭിമാന പ്രചോദിതമായ സേവനങ്ങള്‍ എക്കാലത്തും ആദരിക്കപ്പെടേണ്ടതുണ്ട്.

വാസ്തവത്തില്‍ മൂല്യവത്തായ മെമ്മോറിയല്‍ ഡേ പ്രവര്‍ത്തനങ്ങളെ കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്. പ്രായാധിക്യം കൊണ്ടോ രോഗം മൂലമോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള വെറ്ററന്‍സിനും വെറ്ററന്‍സ് ഹോമുകളില്‍ കഴിയുന്നവര്‍ക്കും സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും ഭാഷയിലുള്ള കത്തുകളും കാര്‍ഡുകളും ഇനിയും അയയ്ക്കുക… അതല്ലെങ്കില്‍ നേരിട്ട് കൈമാറുക. അങ്ങനെ അവരെ ശേഷിക്കുന്ന ജീവിതത്തില്‍ സന്തോഷചിത്തരാക്കുക.

അമേരിക്കയുടെ സര്‍വ സുരക്ഷിതത്വത്തിലും ജിവിക്കുന്ന നമുക്ക് ആ ധീരജവാന്‍മാര്‍ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിക്കാം…

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments