Saturday, June 15, 2024

HomeEditorialകാഴ്ചകളുടെ പുതുമകളോടെ 'നേര്‍കാഴ്ച' ഓണ്‍ലൈന്‍

കാഴ്ചകളുടെ പുതുമകളോടെ ‘നേര്‍കാഴ്ച’ ഓണ്‍ലൈന്‍

spot_img
spot_img

കലര്‍പ്പില്ലാത്ത വാര്‍ത്തകളും കാമ്പുള്ള നിരീക്ഷണങ്ങളുമുള്ള അമേരിക്കന്‍ മലയാളികളുടെ നേരറിവിന്റെ സാക്ഷ്യപത്രം എന്നതിനോടൊപ്പം ‘നേര്‍കാഴ്ച’ ന്യൂസിന് ഈ പ്രവാ സ ഭൂമിയില്‍ അഭിജാത പാരമ്പര്യമാണുള്ളത്. ജന്‍മനാടിന്റെ യും കുടിയേറ്റ ദേശത്തിന്റെയും ലോകത്തിന്റെ തന്നെയും അനുനിമിഷമുള്ള ചടുലചലനങ്ങള്‍ ‘നേര്‍കാഴ്ച’യുടെ ഉള്ള ടക്കത്തിന്റെ പ്രത്യേകതയാണെന്ന് മാന്യ വായനക്കര്‍ ആവര്‍ ത്തിച്ച് സാക്ഷ്യപ്പെടുത്തിയതിനെ കൃതജ്ഞതയോടെ സ്മ രിക്കുന്നു.

വ്യതിചലിക്കാത്ത നയവും നിലപാടും കൃത്യവും സത്യസന്ധവുമായ വാര്‍ത്തകളും കാര്യക്ഷമമായ ഇടപെടലു കളുമായി, മാറുന്ന കാലത്തിന്റെ നല്ല മാറ്റങ്ങള്‍ക്കൊപ്പം ‘നേര്‍കാഴ്ച’യും അണിചേരുകയാണ്. ഓണ്‍ലൈന്‍ രംഗത്ത് വളരെ വേഗത്തില്‍ വളരാന്‍ ‘നേര്‍കാഴ്ച’യ്ക്ക് സാധിച്ചു. അതിന്റെ കാരണം ഈ പ്രസ്ഥാനത്തിന്റെ അഹ്യുദയകാംക്ഷി കളുടെ അകൈതവമായ പിന്തുണയും സ്‌നേഹവുമാണ്. ഏറെ സ്വീകാര്യത നേടിയ ‘നേര്‍കാഴ്ച ഓണ്‍ലൈന്‍’ ഇപ്പോള്‍ രൂപ ഭാവത്തില്‍ കൂടുതല്‍ മികവാര്‍ന്ന മാറ്റങ്ങളോടെ മുന്നേറുന്നു.

‘നേര്‍കാഴ്ച ഓണ്‍ലൈന്‍’ വെബ്‌സൈറ്റിലൂടെയും മൊ ബൈല്‍ ആപ്ലിക്കേഷനിലൂടെയും ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ പേജുകളിലൂടെയും ഒട്ടേറെ ആളുകളാണ് ത ല്‍സമയം വായിക്കുന്നത്. പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍ തന്നെ വാട്‌സാപ്പ് മെസ്സേജുകള്‍ ആയി ഫോണുകളിലേക്ക് എത്തുന്ന സംവിധാനവും ‘നേര്‍കാഴ്ച’യ്ക്കുണ്ട്. സമൂഹത്തി ലെ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമൊപ്പം വ്യവസായി കള്‍ക്കും ബിസിനസ് സംരംഭകര്‍ക്കും വിജയകരമായ മാര്‍ക്ക റ്റിങ്ങിനുള്ള സ്‌പേസും ‘നേര്‍കാഴ്ച’യുടെ അകത്തളത്തിലുണ്ട്.

ആരുടെയും പക്ഷം പിടിക്കാതെ നേരിന്റെ വഴിയിലുടെ മാത്രം ജൈത്രയാത്ര തുടരുന്ന ‘നേര്‍കാഴ്ച’ പത്രത്തിന്റെ പ്രഥമ ലക്കം പുറത്തിറങ്ങിയത് 2017 ഡിസംബര്‍ ഒന്നാം തീയതിയാണ്. അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഒരുപാട് പത്രങ്ങള്‍ വളരുകയും തളരുകയും തനിമയില്ലാതെ തുടരുകയും അകാലത്തില്‍ പ്രസിദ്ധീകരണം നിലച്ചു പോവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇനിയൊരു പത്രത്തിന് യാതൊരുവിധ സാധ്യതകളുമില്ല എന്ന ചില മുന്‍വിധികള്‍ വെല്ലുവിളിയായി തന്നെ സ്വീകരിച്ചുകൊണ്ടാണ് നേര്‍കാഴ് ചയുടെ താളുകളില്‍ അക്ഷരക്കൂട്ടുകള്‍ നിറച്ചത്. ‘ക്ഷരമില്ലാത്തത് അക്ഷരം’ എന്ന ചിരകാല അര്‍ത്ഥകല്‍പനയായിരുന്നു തുടക്കത്തില്‍ നേര്‍കാഴ്ചയുടെ ആത്മവിശ്വാസം. പി ന്നെ പരിണതപ്രജ്ഞരായ വായനക്കാരും കൂട്ടിനുണ്ടെന്ന തികഞ്ഞ ബോധ്യവും ധൈര്യവും.

‘നേര്‍കാഴ്ച ഓണ്‍ലൈന്‍’ രൂപകല്‍പനയില്‍ മാറ്റം വരു ത്തുന്നത് ഈ സംരംഭത്തിന്റെ വിജയ ശില്പികളായ മാന്യവായനക്കാരെ വിശ്വാസത്തിലെടുത്തുകൊണ്ട്തന്നെയാണ്. കാരണം നിങ്ങള്‍ ഓരോരുത്തരുടെയും ആത്മാര്‍ത്ഥമായ പിന്തുണയും ക്രിയാത്മക വിമര്‍ശനവും അകമഴിഞ്ഞ സ്‌നേ ഹസാമീപ്യവുമാണ് ‘നേര്‍കാഴ്ച’യെ കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും പ്രചാരത്തിലുമെല്ലാം, ഒന്നാം നിരയിലെത്തിച്ചിരിക്കുന്നതെന്ന് നന്ദിപൂര്‍വം ഉറപ്പിച്ചു പറയാം.

പ്രിന്റ്, ഇ -പേപ്പര്‍, ഓണ്‍ലൈന്‍ എന്നിങ്ങനെ വിവിധ പ്ലാറ്റ്‌ഫോമുകളി ല്‍ ‘നേര്‍കാഴ്ച’ വായനക്കാരിലെത്തുന്നു. ‘നേര്‍കാഴ്ച’യ്ക്ക് ജാതിയില്ല, മതമില്ല, വര്‍ണ-വര്‍ഗ-രാഷ്ട്രീയ-സാമുദായിക വ്യത്യാസങ്ങളില്ല. എന്നാല്‍ പക്ഷമുണ്ട്. അത് വായനക്കാരുടെ പക്ഷമാണ്, ജനപക്ഷമാണ്. നിങ്ങളുടെ പ്രാര്‍ത്ഥന ഞങ്ങള്‍ക്കുണ്ടാവുമല്ലോ…’നേര്‍കാഴ്ച’യുടെ മാധ്യമ ജാഗ്രത വായനക്കാര്‍ക്കൊപ്പമുണ്ടാവും…നന്ദി…

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments