ജി കൃഷ്ണ മൂര്‍ത്തി
ഹൂസ്റ്റണ്‍: സിയന്ന പ്ലാന്റേഷന്‍ മിസോറി സിറ്റി, മാസ്റ്റര്‍ പ്ലാന്‍ കമ്യൂണിറ്റില്‍ ഏറ്റവും കൂടുതല്‍ പുതിയ വീടുകള്‍ വിറ്റതിന്റെ ബഹുമതി ഷിജിമോന്‍ ജേക്കബിനു സ്വന്തം. സിയന്ന പ്ലാന്റേഷനില്‍ നടന്ന ചടങ്ങില്‍ അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ മാസ്റ്റര്‍ പ്ലാന്‍ ഡെവലപ്പറായ ജോണ്‍സണ്‍ ഡെവലപ്‌മെന്റ് സിയന്ന കമ്യൂണിറ്റി ജനറല്‍ മാനേജര്‍ ആല്‍വില്‍ സാന്‍ മിഗ്വേല്‍, മാര്‍ക്കറ്റിങ് ഡയറക്ടര്‍ അലിസണ്‍ ബോണ്ട് എന്നിവര്‍ മികവിന്റെ ആദരം ഷിജിമോനു സമ്മാനിച്ചു.
പുതിയതായി വീടു വാങ്ങാന്‍ എത്തുന്ന ഉപഭോക്താവിനൊപ്പം തുടക്കം മുതല്‍ ക്ലോസിംഗ് വരെ ഒപ്പം നിന്ന് എല്ലാ കാര്യങ്ങളും ബോധവത്കരിക്കുന്ന ശൈലിയാണ് ഷിജിമോന്റെ പ്രത്യേകത. ഒരു വീട് വാങ്ങുമ്പോള്‍ ലൊക്കേഷന്‍, സാമ്പത്തികം, വായ്പാ, നല്ല സ്‌കൂള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. ഷിജിമോന്റ അനുഭവസമ്പത്തും, ബില്‍ഡര്‍മാരോടുള്ള നല്ല ബന്ധവും കസ്റ്റമേഴ്‌സിന് ഏറെ ഗുണകരമാണ്.
കഠിനാദ്ധ്വാനവും ഉത്സാഹവും കൈമുതലായുള്ള ഷിജിമോന്‍ എല്ലാ കാര്യങ്ങളും ഇടനിലക്കാരില്ലാതെ നേരിട്ട് കൈകാര്യം ചെയ്യുന്നതു കൊണ്ട് ഉപഭോക്താവിന് നല്ലൊരു മാര്‍ഗദര്‍ശകനാകുന്നതിനു പുറമേ, ബില്‍ഡര്‍മാരുമായി അടുത്ത ബന്ധം നിലനിര്‍ത്തി ഓരോ ഇടപാടിലും പരമാവധി ആനുകുല്യം നേടി കൊടുക്കുകയും ചെയ്യുന്നു.
അമേരിക്കയില്‍ എത്തിയ ശേഷം പൊതുജനങ്ങള്‍ക്ക് ഏറ്റവും സഹായകരമായി വീടുകള്‍ കണ്ടുപിടിച്ചു നല്‍കുകയാണ് തന്റെ മേഖല എന്ന് തിരിച്ചറിഞ്ഞ് റിയില്‍ എസ്‌റ്റേറ്റ് മേഖലയിലേക്ക് ചുവടുമാറുകയായിരുന്നു. ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്ക് എന്നും മുന്‍ഗണന നല്‍കുന്ന ഷിജിമോന്റെ സമീപനം ഈ രംഗത്ത് തനതായ പാത വെട്ടിത്തുറക്കുവാന്‍ സഹായകമായി.
ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ഷിജിമോന്‍ മുന്‍നിരയിലാണ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ മാസ്റ്റര്‍ ബിരുദധാരിയായ ഷിജിമോന്‍ ലണ്ടനില്‍ ജോലി ചെയ്ത സമയത്താണ് എച്ച്1 ബി വിസ നേടി 2006ല്‍ അമേരിക്കയിലേക്ക് കുടിയേറിയത്. തൊടുപുഴ സ്വദേശിയായ മൂന്ന് കുട്ടികളുടെ പിതാവാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷിജിമോന്‍: 832 755 2867