Saturday, July 27, 2024

HomeAmericaവോളിബോൾ പ്രേമികൾക്കായി കാൻജ് വോളിബോൾ ടൂർണ്ണമെന്റ് ജൂൺ 17 ന്

വോളിബോൾ പ്രേമികൾക്കായി കാൻജ് വോളിബോൾ ടൂർണ്ണമെന്റ് ജൂൺ 17 ന്

spot_img
spot_img

ന്യൂ ജേഴ്‌സി : മലയാളിയുടെ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അനേക വർഷങ്ങളായി കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി ( കാൻജ് ) സംഘടിപ്പിച്ചു വരാറുള്ള കാൻജ് വോളിബോൾ ടൂർണമെന്റ് 2023 ജൂൺ 17 ന് (ശനിയാഴ്ച).

ലോകോത്തര നിലവാരത്തിലുള്ള വോളീബോൾ രംഗത്തേക്ക് മലയാളിയെ അതിലുപരി ഇന്ത്യയെ കൈപിടിച്ചുയർത്തിയ ജിമ്മി ജോർജ് എന്ന അതികായകന്റെ ഓർമകളിൽ മലയാളി എന്നും നെഞ്ചിലേറ്റുന്ന കായിക വിനോദമാണ് വോളീബോൾ, മലയാളത്തിൻറെ ഗന്ധമുള്ള കലാ കായികമാമാങ്കങ്ങൾ എന്നും മലയാളികൾക്കായി കാഴ്ച വയ്ക്കാറുള്ള കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രശസ്തരായ വോളീബോൾ ടീമുകളെ സംഘടിപ്പിച്ചു കൊണ്ട് വീണ്ടും കളം നിറയുകയാണ്, വോളീബോളിലെ അതികായകന്മാർ ഏറ്റു മുട്ടുന്ന ഈ ടൂർണ്ണമെന്റിലേക്ക് എല്ലാ മലയാളികളെയും കായികപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് വിജേഷ് കാരാട്ടും സ്പോർട്സ് കോഓർഡിനേറ്റർ ടോം വര്ഗീസും ചേർന്ന് അറിയിച്ചു,

ജയൻ ജോസഫ്, സുബിൻ രാജു , ഷിജോ തോമസ്, ഷെബീർ അസ്‌ലം, അനൂപ് മാത്യൂസ് , ബിനിൽ ജോർജ്, ബിജു ഏട്ടുങ്ങൽ എന്നിവർ കോർഡിനേറ്റർമാരായും പ്രവർത്തിക്കുന്നു . കൂടാതെ പതിനെട്ടു പേരടങ്ങുന്ന ടൂർണമെന്റ് കമ്മറ്റിയും ഉൾപ്പെടുന്ന സമിതിയാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നത്. മെറ്റച്ചനിലെ സ്പോർട്സ് കോംപ്ലക്സിൽ വെച്ച് നടക്കുന്ന മത്സരങ്ങൾ ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കും. മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് ആവശ്യമായ വിവരങ്ങൾ സംഘടനയുടെ വെബ്‌സെറ്റായ www.kanj.org ൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ടൂർണമെന്റ് കോർഡിനേറ്റർമാരായ ജയൻ ജോസഫ് (908-400-2635), ടോം വര്ഗീസ് (607 -203 -3342 ) തുടങ്ങിയവരുമായി ബന്ധപ്പെടണണമെന്ന് ബന്ധപ്പെടണമെന്ന് പ്രസിഡന്റ് വിജേഷ് കാരാട്ട് സെക്രട്ടറി സോഫിയ മാത്യൂ ട്രഷറർ വിജയ് പുത്തൻവീട്ടിൽ വൈസ് പ്രസിഡന്റ് ബൈജു വര്ഗീസ് എന്നിവർ അറിയിച്ചു.

ട്രൈ സ്റ്റേറ്റിലെ മലയാളി കായിക പ്രേമികൾക്കായി വേദി ഒരുക്കിക്കൊടുക്കാൻ സാധിച്ചതിൽ വളരെയധികം ചാരിതാർഥ്യം ഉണ്ടെന്നു പ്രസിഡന്റ് വിജേഷ് കാരാട്ട്, സെക്രട്ടറി സോഫിയ മാത്യു, ട്രഷറർ വിജയ് പുത്തൻ വീട്ടിൽ, വൈസ് പ്രസിഡന്റ് ബൈജു വര്ഗീസ്, ജോയിന്റ് സെക്രട്ടറി ടോം നെറ്റിക്കാടൻ, ജോയിന്റ് ട്രെഷറർ നിർമൽ മുകുന്ദൻ, ഖുർഷിദ് ബഷീർ (കൾച്ചറൽ അഫയേഴ്‌സ്), ദയ ശ്യാം (മീഡിയ & കമ്മ്യൂണിക്കേഷൻ), ജോർജി സാമുവൽ (ചാരിറ്റി അഫ്ഫയെര്സ്), ടോം വര്ഗീസ് (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ്), റോബർട്ട് ആന്റണി (യൂത്ത് അഫയേഴ്‌സ്), എക്സ് ഒഫീഷ്യൽ ജോസഫ് ഇടിക്കുള എന്നിവർ അറിയിച്ചു.
വിവരങ്ങൾക്ക് കടപ്പാട് : ബൈജു വർഗീസ്

വാർത്ത : ജോസഫ് ഇടിക്കുള

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments