ഹൂസ്റ്റണ്‍: ഒരുമയുടെ ഈവര്‍ഷത്തെ പ്രഥമ കുടുംബ സംഗമമായ ‘ഉല്ലാസം 2023’ എന്ന മഹാസംഗമം വര്‍ണ്ണ വിസ്മയമായി മാറി. അഞ്ഞൂറില്‍പ്പരം ഒരുമ പ്രവര്‍ത്തകര്‍ ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് ഇഷ്ട ഗാനങ്ങള്‍ക്കൊപ്പം ചുവട് വച്ചത് അവിസ്മരണീയമായ കാഴ്ചയായിരുന്നു. ഒരു അതിന്റെ പന്ത്രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ തുടക്കമായിരുന്നു ഉല്ലാസം 2023.

ദിവസം മുഴുവന്‍ നീണ്ടുനിന്ന പരിപാടിയില്‍ വിവിധയിനം കായിക- വിനോദ മത്സരങ്ങള്‍ നടത്തപ്പെട്ടു. മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് ആശംസാ സന്ദേശം അറിയിച്ചു. ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍ സമ്മാന ദാനം നിര്‍വഹിച്ചു. ഒരുമ പ്രസിഡന്റ് അന്റു വെളിയത്ത്, സെക്രട്ടറി അനില്‍ കിഴക്കേവീട്ടില്‍, ട്രഷറര്‍ സോണി പാപ്പച്ചന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ജിന്‍സ് മാത്യു, ടിന്റ, റിന്റു മാത്യു, സെലിന്‍ ബാബു, ജിനോ ഐസക്ക്, പ്രഭു ചെറിയാന്‍, ബിജു തോട്ടത്തില്‍, ഡിലു സ്റ്റീഫന്‍, ജോസഫ് തോമസ്, ജിജോ ജോര്‍ജ്, ജിജി പോള്‍, ജോണ്‍ മേലത്തേതില്‍, ജോസ് തോമസ്, ജോണ്‍ ബാബു, ജോബി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഒരുമ യൂത്ത് വിഭാഗത്തിന്റെ സജീവ സാന്നിധ്യം വളരെ ശ്രദ്ധേയമായിരുന്നു. വിഭവ സമൃദ്ധമായ അമേരിക്കന്‍ – ഇന്ത്യന്‍ ഭക്ഷണങ്ങളുടെ ഒരു കലവറതന്നെയായിരുന്നു ഉല്ലാസം 2023.
ഒരുമയുടെ മുഴുവന്‍ അംഗങ്ങളുടേയും സജീവ സാന്നിധ്യം ഒന്നുകൊണ്ട് മാത്രമാണ് പരിപാടി വന്‍ വിജയമായതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സെപ്റ്റംബര്‍ ഒമ്പതാം തീയതി നടത്തപ്പെടുന്ന ‘ഓര്‍മ്മയിലെ ഓണം ഒരുമയിലൂടെ’ എന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുമ തുടക്കംകുറിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.