Saturday, July 27, 2024

HomeAmericaകെസിസിഎന്‍സി വാര്‍ഷിക പിക്‌നിക് നടത്തി

കെസിസിഎന്‍സി വാര്‍ഷിക പിക്‌നിക് നടത്തി

spot_img
spot_img

വിവിന്‍ ഓണശ്ശേരില്‍

സാന്‍ഹാസെ: കെ.സി.സി.എന്‍.സി. യുടെ ആഭിമുഖ്യത്തില്‍ ഉള്ള വാര്‍ഷീക പിക്ക്‌നിക്ക് ജൂലൈ 31, ശനിയാഴ്ച കെ.സി.സി.എന്‍.സി. സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വച്ചു നടത്തപ്പെട്ടു.

കെ.സി.സി.എന്‍.സി. സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റേഴ്‌സ് ജോബിന്‍ കുന്നശ്ശേരില്‍, നോബിള്‍ പടിഞ്ഞാത്ത് വോളിബോളും, മറ്റു സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്കും നേതൃത്വം നല്‍കി.


കെസിസിഎന്‍സി വുമണ്‍സ് ഫോറം പ്രസിഡന്റ് സിബി ഇല്ലിക്കാട്ടിലിന്റെ നേതൃത്വത്തില്‍ ഫുഡ് കമ്മറ്റിയും, ജോബിന്‍ കുന്നശ്ശേരില്‍, അനീഷ് പുതുപറമ്പിലിന്റെ നേതൃത്വത്തില്‍ ക്യാമ്പ് ഫയര്‍ വച്ച് അന്താക്ഷരി മത്സരം ഈ വര്‍ഷത്തെ പിക്കിനിക് വ്യത്യസ്തമാക്കി മാറ്റി.

കെ.സി.സി.എന്‍.സി. ആദ്യ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് മെമ്പര്‍ ആയ തറയില്‍ അലക്‌സ് സാര്‍ പിക്‌നിക്ക് ഉത്ഘാടനം ചെയ്തു. കെസി.സി.എന്‍.സി. പിക്ക്‌നിക്കിന് വിവിന്‍ ഓണശ്ശേരില്‍, പ്രബിന്‍ ഇലഞ്ഞിക്കല്‍, ഷീബ പുറയംപള്ളില്‍, സ്റ്റീഫന്‍ വേലിക്കട്ടേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments