Monday, May 27, 2024

HomeAmericaഇന്ത്യാ പ്രസ്ക്ലബ്ബ് അന്താരാഷ്ട്ര മാധ്യമ കോണ്‍ഫ്രന്‍സ്, ചിക്കാഗോ: ജോയി നെടിയകലാ പ്ലാറ്റിനം സ്‌പോണ്‍സര്‍

ഇന്ത്യാ പ്രസ്ക്ലബ്ബ് അന്താരാഷ്ട്ര മാധ്യമ കോണ്‍ഫ്രന്‍സ്, ചിക്കാഗോ: ജോയി നെടിയകലാ പ്ലാറ്റിനം സ്‌പോണ്‍സര്‍

spot_img
spot_img

അനില്‍ മറ്റത്തികുന്നേല്‍

ചിക്കാഗോ: IPCNA ചിക്കാഗോ ചാപ്റ്ററിന്റെ ആതിഥ്യത്തില്‍ നവംബര്‍ 11 മുതല്‍ 14 വരെ ചിക്കാഗോയില്‍ നടത്തപെടുന്ന അന്താരാഷ്ട്ര മീഡിയാ കോണ്‍ഫറന്‍സിന്റെ പ്ലാറ്റിനം സ്‌പോണ്‍സര്‍ ആയി മിഡ്‌വെസ്റ്റ് റീജിയണിലെ പ്രമുഖ വ്യവസായിയും, പ്രവാസികളുടെ സ്വന്തം ചാനലായ പ്രവാസി ചാനലിന്റെ ഉടമകളിലൊരാളുമായ ജോയി നേടിയകാലയും സഹധര്‍മ്മിണി ഫിന്‍സിയും എത്തുന്നു.

മിഡ്‌വെസ്റ്റ് സംസ്ഥാനങ്ങളിലെ ഹോള്‍സെയില്‍ ഗ്യാസ് വിതരണ രംഗത്ത് പ്രമുഖരായ ഗ്യാസ് ഡിപ്പോ ഓയില്‍ കമ്പനിയുടെ സ്ഥാപകനും ഉടമസ്ഥനുമാണ് ജോയി നെടിയകാലായില്‍. ഇന്ധനവിതരണത്തില്‍ ഹോള്‍സെയില്‍ രംഗത്തും റീട്ടെയില്‍ രംഗത്തും ഏറെ അറിയപ്പെടുന്ന ജോയി, ഗ്യാസ് ഡിപ്പോയ്ക്ക് പുറമെ ക്യാപിറ്റല്‍ ഡിപ്പോ, ചിക്കാഗോ ഡൗണ്‍ടൗണിലെ ഹയാത്ത് റീജന്‍സി ഹോട്ടല്‍ തുടങ്ങി നിരവധി വ്യവസായ സംരംഭങ്ങളുടെ ഉടമ കൂടിയാണ്.

അമേരിക്കന്‍ മലയാളികളുടെ സ്വന്തം ചാനല്‍ എന്ന് വിശേഷിപ്പാക്കാവുന്ന പ്രവാസി ചാനലിന്റെ സംരഭകരിലൊരാളും, മാനേജിങ് പാര്‍ട്ണറും അഡ്വൈസറുമായി പ്രവാസി ചാനലിന്റെ നടത്തിപ്പില്‍ അദ്ദേഹത്തിന്റെ പ്രാഗല്‍ഭ്യം ചാനലിന്റെ വിജയത്തില്‍ വളരെ പങ്കു വഹിച്ചിട്ടുണ്ട്.

വ്യവസായ രംഗത്തിനൊപ്പം അമേരിക്കയിലും ഇന്ത്യയിലും നിരവധി ജീവകാരുണ്യ പ്രവത്തനങ്ങളില്‍ സജീവ പങ്കാളിയായ ജോയി മലയാളി സംഘടനകള്‍ക്കും മാധ്യമങ്ങള്‍ക്കും സാമ്പത്തികമായ പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്.

മലയാളി സമൂഹത്തിലെ വിജയം വരിച്ച വ്യവസായ സംരംഭകരില്‍ ഒരാളായ ജോയി, എന്ത് ജോലിയും തന്റെ സ്ഥാപനങ്ങളില്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ, ചെയ്യുവാന്‍ സന്നദ്ധത കാണിക്കുന്ന വ്യക്തിത്വമാണ് എന്ന് അദ്ദേഹത്തെ അറിയാവുന്നവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ദിവസത്തിന്റെ ആരംഭത്തില്‍ തന്റെ എല്ലാ സ്‌റ്റേഷനുകളില്‍ മാത്രമല്ല ഗ്യാസ് വിതരണം ചെയ്യുന്ന മറ്റു സ്‌റ്റേഷനുകളില്‍ കൂടി എത്തുകയും വിവരങ്ങള്‍ അന്വേഷിക്കുകയും പോരായ്മകള്‍ പരിഹരിക്കാന്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്യുന്നു.

ജോയി നെടിയകാലായ്ക്ക് നന്ദി അറിയിക്കുന്നതായും പ്രസ് ക്ലബിന്റെ ആരംഭം മുതല്‍ എല്ലാ പരിപാടികളിലും ഒരു മടിയും കൂടാതെ സഹകരിച്ചിട്ടുള്ള അദ്ദേഹത്തെപോലുള്ള സ്‌പോണ്‍സേഴ്‌സിന്റെ സാന്നിധ്യം കോണ്‍ഫറന്‍സിന് കരുത്തേകുമെന്നും IPCNA നാഷണല്‍ പ്രസിഡണ്ട് ശ്രീ ബിജു കിഴക്കേക്കുറ്റ് അറിയിച്ചു.

ജോയ് നേടിയകാലായുടെ പ്ലാറ്റിനം സ്‌പോണ്‍സര്‍ഷിപ്പില്‍ വളരെ അധികം സന്തോഷമുണ്ടെന്ന് പ്രവാസി ചാനലിന്റെ മാനേജിങ് പാര്‍ട്ണറും, പ്രസ് ക്ലബ് നാഷണല്‍ സെക്രട്ടറിയുമായ സുനില്‍ ട്രൈസ്റ്റാര്‍ പറയുകയുണ്ടായി.

ചിക്കാഗോ ചാപ്റ്ററിന്റെ ആതിഥ്യത്തില്‍ നവംബര്‍ 11 മുതല്‍ 14 വരെ നടക്കുന്ന കോണ്‍ഫറന്‍സ്, ഗ്ലെന്‍വ്യൂവിലെ റിനയസന്‍സ് ചിക്കാഗോ ഗ്ലെന്‍വ്യൂ സ്യൂട്ട്‌സില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വിവിധ നഗരങ്ങളില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരും സംഘടനാ നേതാക്കളും ഒന്‍പതാമത് കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കും. കൂടാതെ കേരളത്തില്‍ നിന്ന് മാധ്യമ രംഗത്തും രാഷ്ട്രീയരംഗത്തും നിന്നുള്ള വിവിധ വിശിഷ്ട വ്യക്തികളും പങ്കെടുക്കും.

പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ്, ജനറല്‍ സെക്രട്ടറി സുനില്‍ െ്രെടസ്റ്റാര്‍, ട്രഷറര്‍ ജീമോന്‍ ജോര്‍ജ്ജ്, ജോയിന്റ് സെക്രട്ടറി ബിജിലി ജോര്‍ജ്ജ്, ജോ. ട്രഷറര്‍ ഷീജോ പൗലോസ് എന്നിവര്‍ അടങ്ങിയ എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കുന്നത്.

വര്‍ണ്ണശബളവും അര്‍ത്ഥ സമ്പുഷ്ടവുമായ ഒരു സമകാലീന മീഡിയ കോണ്‍ഫ്രന്‍സ്, വൈവിധ്യമാര്‍ന്ന പരിപാടികളോടെയും വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തോടെയും നടത്തുവാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ട്രെഷറര്‍ ജീമോന്‍ ജോര്‍ജ് അറിയിച്ചു.

കോണ്‍ഫ്രന്‍സ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 17732559777), സുനില്‍ െ്രെടസ്റ്റാര്‍ (19176621122), ജീമോന്‍ ജോര്‍ജ്ജ് (12679704267) website www.indiapressclub.org

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments