Friday, May 9, 2025

HomeAmericaവേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് സ്ഥാനം ശ്രീ പി. സി. മാത്യു രാജി...

വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് സ്ഥാനം ശ്രീ പി. സി. മാത്യു രാജി വെച്ചു.

spot_img
spot_img

ഡാളസ്: ശ്രീ ഗോപല പിള്ള നയിക്കുന്ന വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വിപി അഡ്മിൻ. സ്ഥാനം രാജി വെച്ചതായി പി. സി. മാത്യു അറിയിച്ചു. അടുത്തയിടെ ബഹറിനിൽ വച്ച് നടന്ന കോൺഫെറെൻസിലാണ്‌ അഡ്മിൻ വൈസ് പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മുൻ ഗ്ലോബൽ ഓർഗനൈസഷൻ വൈസ് പ്രസിഡന്റ്, മുൻ അമേരിക്ക റീജിയൻ ചെയർമാൻ, റീജിയൻ പ്രസിഡന്റ് മുതലായ സ്ഥാനങ്ങൾ അലങ്കരിക്കുകയും സംഘടനയെ വളർത്തുവാൻ ശക്തമായ നേതൃത്വം നല്കുകുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 3 ന് ഇന്ത്യൻ സമയം രാവിലെ 11:30 നോടാണ് ഇമെയിൽ വഴി രാജി വിവരം ഗോപാല പിള്ളയെ അറിയിച്ചത്.

ബൃഹത്തായ ഗ്ലോബൽ ഇന്ത്യൻ നെറ്റ്‌വർക്ക് സംഘടനയായ “ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ” പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ഭാരിച്ച ചുമതല ഏറ്റെടുക്കുകയും ചെയ്തതിനാലാണ് താൻ രാജിവെയ്ക്കുന്നത്. വേൾഡ് മലയാളി കൌൺസിൽ മലയാളികളുടെ മാത്രം നെറ്റ്‌വർക്ക് ഓർഗനൈസഷൻ ആകുമ്പോൾ ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ എല്ലാ ഇന്ത്യക്കാരുടെയും സംഘടനാ ആണെന്നും ഇത് കാലഘട്ടത്തിന്റെ ആവശ്യകത ആണെന്നും പി. സി. മാത്യു അഭിപ്രായപ്പെട്ടു.

മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യൻ വംശജരുടെ ബൃഹത്തായ ശൃംഖലയുടെ നേതൃത്വം ഏറ്റെടുക്കുവാൻ കഴിഞ്ഞത് വേൾഡ് മലയാളി കൗൺസിലിൽ നിന്നും ലഭിച്ച പരിചയ സമ്പന്നതയും ബന്ധങ്ങളുമാണെന്നു പി. സി. പറഞ്ഞു. ആ പൈതൃകം ഒരിക്കലും മറക്കുകയില്ലെന്നും വേൾഡ് മലയാളി കൗൺസിലിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും വിജയാശംസകൾ നേരുന്നതായും പി. സി. മാത്യു അറിയിച്ചു. വിഘടിച്ചു നിൽക്കുന്ന വേൾഡ് മലയാളി ഗ്രൂപ്പുകൾ ഒന്നിച്ചുകൊണ്ടു ഐക്യത്തോടെ പ്രവർത്തിക്കുന്ന ഒരു നല്ല നാളെ ഉണ്ടവുമെന്നു താൻ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. തന്നെ സ്നേഹിക്കുന്ന ഓരോ അംഗങ്ങളും വേൾഡ് മലയാളി കൌൺസിൽ പ്രവർത്തനങ്ങൾ മുമ്പോട്ടു കൊണ്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments