കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ ഒരു ഹൈവേയില്‍ ട്രക്ക് അപകടത്തില്‍ 150,000-ലധികം തക്കാളികള്‍ റോഡിലേക്ക് തെറിച്ചത് അന്തര്‍സംസ്ഥാന 80-ല്‍ വക്കാവില്ലെയില്‍ ഗതാഗതക്കുരുക്കുണ്ടാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ അനുസരിച്ച്, തക്കാളികള്‍ ഹൈവേയുടെ കിഴക്കോട്ടുള്ള പാതകളെ ഏകദേശം 200 അടി മൂടുകയും രണ്ടടി ആഴം സൃഷ്ടിക്കുകയും ചെയ്തു.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത് . റോഡിലൂടെ കടന്നുപോകുന്ന ഡ്രൈവര്‍മാര്‍ തക്കാളി കണ്ടെത്താനാകാതെ അവയ്ക്ക് മുകളിലൂടെ വാഹനം ഓടിച്ചു. ഇതിനെ തുടര്‍ന്ന് പഴങ്ങള്‍ ചതയുകയും ചീഞ്ഞ മിശ്രിതം ഉണ്ടാവുകയും ചെയ്തു.
തക്കാളി ചോര്‍ന്നതിനെത്തുടര്‍ന്ന് ഏഴ് കാറുകള്‍ ഹൈവേയില്‍ തകര്‍ന്നു. പിന്നാലെ ഹൈവേ അടച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനകം ഉണ്ടായ അപകടങ്ങളില്‍ മൂന്ന് പേര്‍ക്ക് നിസാര പരിക്കേറ്റു, നാലാമനെ കാല്‍ ഒടിഞ്ഞ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഹൈവേ റീച്ച് തുറക്കാന്‍ അധികൃതര്‍ക്ക് മണിക്കൂറുകള്‍ വേണ്ടി വന്നു. അമേരിക്കന്‍ ഐക്യനാടുകളിലെ സംസ്‌കരിച്ച തക്കാളിയുടെ 90 ശതമാനവും ആഗോള സംസ്‌കരിച്ച തക്കാളിയുടെ പകുതിയോളം കാലിഫോര്‍ണിയയും ഉത്പാദിപ്പിക്കുന്നതായി സംസ്ഥാനത്തെ തക്കാളി കര്‍ഷകരുടെ സംഘടന പറയുന്നു. ട്രക്കുകള്‍ ബേ ഏരിയയിലേക്കും സാക്രമെന്റോയിലേക്കും പഴങ്ങള്‍ കൊണ്ടുപോകാന്‍ ഇന്റര്‍സ്റ്റേറ്റ് 80 ഉപയോഗിക്കുന്നു.