Friday, May 9, 2025

HomeAmericaമഞ്ച് ഡാന്‍സ് ഫോര്‍ ലൈഫ് വിജയികളെ പ്രഖ്യാപിച്ചു; രേവ പവിത്രനും, സിദ്ധാര്‍ഥ് പിള്ളയ്ക്കും ഒന്നാം സ്ഥാനം

മഞ്ച് ഡാന്‍സ് ഫോര്‍ ലൈഫ് വിജയികളെ പ്രഖ്യാപിച്ചു; രേവ പവിത്രനും, സിദ്ധാര്‍ഥ് പിള്ളയ്ക്കും ഒന്നാം സ്ഥാനം

spot_img
spot_img

ന്യൂജേഴ്‌സി: മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി(മഞ്ച്)യുടെ ആഭിമുഖ്യത്തില്‍ നടത്തിയ മഞ്ച് ഡാന്‍സ് ഫോര്‍ ലൈഫ് ഡാന്‍സ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സീനിയര്‍ വിഭാഗത്തില്‍ പരാമസില്‍ നിന്നുള്ള രേവ പവിത്രനും ജൂനിയര്‍ വിഭാഗത്തില്‍ ചെറിഹില്‍ വൂറീസിലുള്ള സിദ്ധാര്‍ഥ് പിള്ള എന്നിവരും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

സീനിയര്‍ വിഭാഗത്തില്‍ എല്‍മൂഡ്‌ലുപാര്‍ക്ക്ള്ള നിമ്മി റോയി രണ്ടാം സ്ഥാനവും ബ്ലൂംഫീല്‍ഡിലുള്ള അന്‍സോ ബിജോ മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ ഈസ്റ്റ് ഹാനോവറിലുള്ള ചെല്‍സി ജോസഫിനാണ് രണ്ടാം സ്ഥാനം. ഈസ്റ്റ് ഹാനോവറില്‍ നിന്നു തന്നെയുള്ള ജിസ്മി മാത്യുവിനാണ് മൂന്നാം സമ്മാനം.

കഴിഞ്ഞ ദിവസം ന്യൂജേഴ്‌സി സന്ദര്‍ശിച്ച ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് ആണ് വിജയികളെ പ്രഖ്യാപിച്ചത്. മഞ്ച് പ്രസിഡണ്ട് മനോജ് വട്ടപ്പള്ളില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ട്രഷറര്‍ ഗാരി നായര്‍ വിജയികളുടെ ലിസ്റ്റ് അവതരിപ്പിച്ചു. ഫൊക്കാന ജനറല്‍ സെക്രെട്ടറി സജിമോന്‍ ആന്റണി ഫൊക്കാനയുടെ ഭാവി പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. മഞ്ച് ജനറല്‍ സെക്രെട്ടറി ഫ്രാന്‍സിസ് തടത്തില്‍ സ്വാഗതവുംജോയിന്റ് ട്രഷറര്‍ ആന്റണി കല്ലകാവുങ്കല്‍ നന്ദിയും പറഞ്ഞു.

സെപ്റ്റംബര്‍ 11 ശനിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് പാറ്റേഴ്‌സണിലുള്ള സെയിന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് ഇരു വിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചവര്‍ക്കുള്ള കാഷ് അവാര്‍ഡും ഫലകവും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കുമെന്ന് മഞ്ച് പ്രസിഡണ്ട് മനോജ് വാട്ടപ്പള്ളില്‍, ജനറല്‍ സെക്രെട്ടറി ഫ്രാന്‍സിസ് തടത്തില്‍, ട്രഷറര്‍ ഗിരീഷ് (ഗാരി)നായര്‍, വൈസ് പ്രസിഡണ്ട് രഞ്ജിത്ത് പിള്ള, ജോയിന്റ് സെക്രെട്ടറി ഷൈനി രാജു, ജോയിന്റ് ട്രഷറര്‍ ആന്റണി കല്ലകാവുങ്കല്‍ എന്നിവര്‍ അറിയിച്ചു.

മഞ്ചിന്റെ അഭിമിഖ്യത്തിലുള്ള വിപുലമായ ഓണാഘോഷ പരിപാടികള്‍ക്കിടയിലായിരിക്കും വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്യുക. ഇരു വിഭാഗങ്ങളിലുമായി മത്സരിച്ച എല്ലാ ഫൈനലിസ്റ്റുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ചടങ്ങില്‍ ആദരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

അമേരിക്കയിലെ തന്നെ ഏറ്റവും പ്രഗത്ഭരായ നൃത്താധ്യാപകരായ വാഷിംഗ്ടണില്‍ നിന്നുള്ള ഡോ. കല ഷഹി, ന്യൂജേഴ്‌സിയില്‍ നിന്നുള്ള ബിന്ധ്യ ശബരി, കേരളത്തില്‍ നിന്നുള്ള പ്രമുഖ നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രിയ എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍. കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തില്‍ വീട്ടില്‍ അടച്ചുപൂട്ടി കഴിഞ്ഞിരുന്ന കുട്ടികളെ പ്രോത്സാഹനം നല്‍കുവാന്‍ വേണ്ടി 2020 ലാണ് വെര്‍ച്ച്വല്‍ ആയി ഡാന്‍സ് മത്സരം നടത്തിയത്.

ലോക്ക് ഡൗണിന്റെ പരിമിതികളെ മറികടന്ന് നിരവധി യുവ കലാകാരികളും കലാകാരന്മാരും ഈ മത്സരത്തില്‍ പങ്കെടുത്തിരുന്നു. മത്സരാര്‍ത്ഥികള്‍ വീടുകളില്‍ ഇരുന്നുകൊണ്ടു തന്നെ റെക്കോര്‍ഡ് ചെയ്ത വീഡിയോ കണ്ട് വിലയിരുത്തിയ വിധി കര്‍ത്താക്കള്‍ അവരില്‍ നിന്ന് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കുകയായിരുന്നു.

പരാമസില്‍ താമസിക്കുന്ന പവിത്രന്‍ തൈക്കണ്ടി മിനി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ രേവ പവിത്രന്‍ .കോഴിക്കോട് സ്വദേശിയായ പവിത്രന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ്. അമ്മ മിനി ലൈബ്രേറിയനും സെര്‍ട്ടിഫൈഡ് സൂംബ പരിശീലകയുമാണ്.കരുണ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രസിഡന്റ് കൂടിയാണ് മിനി.

പ്രീ മെഡ് വിദ്യാര്‍ത്ഥിനിയാണ് രേവ. എന്‍.ജെ.ഐ ടീയില്‍ നിന്നും കമ്പ്യൂട്ടര്‍ എഞ്ചിനീറിങ്ങില്‍ ബിരുദം നേടിയ രേവയുടെ മൂത്ത സഹോദരി റിയയും രേവയും ഈ വര്‍ഷം ഒരുമിച്ചാണ് അരങ്ങേറ്റം നടത്തിയത്. ഗുരു ബീന മേനോന്റെ ശിഷ്യരാണ് ഇരുവരും.

സീനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ നിമ്മി റോയി ന്യൂജേഴ്‌സിയിലെ പ്രമുഖ ജനറല്‍ കോണ്‍ട്രാക്ടര്‍ റോയി പെരുമാട്ടിടെസി മോള്‍ റോയി ദമ്പതികളുടെ മൂത്ത മകളാണ്. അമ്മ നഴ്‌സ് ആയി സേവനം ചെയ്യുന്നു. ഏക സഹോദരന്‍ നെവിന്‍ റോയി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സീറ്റന്‍ ഹാള്‍ യൂണിവേഴ്‌സിറ്റിയില്‍ ഒ.ടി. വിദ്യാര്‍ത്ഥിനിയാണ്. ഗുരു ബിന്ദ്യ ശബരിയുടെ ശിഷ്യയായ നിമ്മി മൂന്നു വര്‍ഷം മുന്‍പ് അരങ്ങേറ്റം നടത്തിയിരുന്നു.

സീനിയര്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയ അന്‍സോ ബിജോലിഷ ദമ്പതികളുടെ (നേഴ്‌സ് ആയിരുന്നു). ദമ്പതികളുടെ മൂത്ത മകളാണ്. മകളാണ്. ഏക സഹോദരന്‍ ഓസ്റ്റിന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പിതാവ് ബിജോ മോണ്ട് ക്ലെയര്‍ യൂണിവേഴ്‌സിറ്റിയിലെ ജോലി ചെയ്യുന്നു.

മോണ്ട് ക്ലെയര്‍ യൂണിവേഴ്‌സിറ്റിയിയില്‍ അക്കൗണ്ടിങ്ങില്‍ ഡയറക്റ്റ് മാസ്‌റ്റേഴ്‌സ് പ്രോഗ്രാമില്‍ ചേര്‍ന്ന അന്‍സാ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. സോമര്‍സെറ്റ് സൈന്റ്‌റ് തോമസ് സീറോ മലബാര്‍ കാത്തലിക്ക് പള്ളിയിലെ ഡാന്‍സ് അക്കാദമിയിലെ അധ്യാപികയായ ബ്രിഡ്ജ് വാട്ടറിലുള്ള ഭാരത് നൃത്യ അക്കാഡമിയിലെ രേഖ ശ്രീനിവാസന്റെ കീഴിലാണ് നൃത്തം അഭ്യസിക്കുന്നത്.

ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ സിദ്ധാര്‍ഥ് പിള്ള ചെറിഹില്‍ വൂറീസിലുള്ള ഐ.ടി.മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് രാജേഷ് പിള്ള അര്‍ച്ചന പിള്ള ദമ്പതികളുടെ ഏക മകനാണ്. മുംബൈയില്‍ ജനിച്ചു വളര്‍ന്ന ഈ 11 വയസുകാരന്‍ രണ്ടു വര്‍ഷം മുന്‍പ് മാത്രമാണ് അമേരിക്കയില്‍ എത്തുന്നത്. സംഗീതം, നൃത്തം തുടങ്ങിയ വിവിധ കലാരംഗങ്ങളില്‍ പരിശീലനം തേടുന്നുണ്ട്.

ജൂനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ചെല്‍സി ജോസഫ് ഈസ്റ്റ് ഹാനോവറിലുള്ള രേശു മായാ ദമ്പതികളുടെ ഇളയ മകളാണ്. സഹോദരന്‍ സിയാന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പിതാവ് രേശു ഫര്‍മസിസ്റ്റും അമ്മ മായാ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സും പി.എച്ച്ഡി വിദ്യാര്‍ത്ഥിനിയുമാണ്. ഗുരു ബീന മേനോന്റെ കീഴില്‍ നൃത്തം അഭ്യസിക്കുന്നു.

മൂന്നാം സ്ഥാനം നേടിയ ജിസ്മി മാത്യു ഈസ്റ്റ് ഹാനോവറിലുള്ള ലിന്റോ ജിനു ദമ്പതികളുടെ മൂത്ത മകള്‍ ആണ്. ഐ.ടി. എഞ്ചിനീയര്‍ ആണ് പിതാവ് ലിന്റോ. അമ്മ ജിനു നഴ്‌സ് ആണ്. ഇളയ സഹോദരി ജൂഡിത്തിനൊപ്പം ഗുരു ബിന്ദ്യ ശബരിയില്‍ നിന്ന് നൃത്തം അഭ്യസിക്കുന്നു.ഏക സഹോദരന്‍ ജെയ്‌സണ്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments