ആഗസ്റ്റ് മാസമെത്തുകയാണ്. ജ്യോതിഷ ശാസ്ത്രത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുന്ന മാസമാണ് അഗസ്റ്റ്. ഈ മാസത്തിലാണ് ചില ഗ്രഹങ്ങളുടെ രാശിമാറ്റം സംഭവിക്കുന്നത്. ഈ രാശിമാറ്റം ഒട്ടേറെ രാശിക്കാര്‍ക്ക് ഗുണം ചെയ്യാറുണ്ട്. ചിലര്‍ക്ക് ഗുണങ്ങള്‍ തേടിയെത്തുമ്പോള്‍ മറ്റ് ചിലര്‍ക്ക് ദോഷങ്ങള്‍ സംഭവിക്കും.
ആഗസ്റ്റിലെ ഗ്രഹങ്ങളുടെ രാശിമാറ്റത്തെ തുടര്‍ന്ന് ഗുണം ചെയ്യുന്ന ചില രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം. മേടം, മിഥുനം, ചിങ്ങം, വൃശ്ചികം എന്നീ രാശിക്കാര്‍ക്കാണ് ആഗസ്റ്റ് മാസത്തില്‍ ഗുണം വന്നുചേരുക. അവര്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
മേടം
മേടം രാശിക്കാരെ സംബന്ധിച്ച് കരിയറില്‍ വലിയ പുരോഗതിയുടെ നാളുകളുണ്ടാക്കുന്ന ദിവസമാണ്. ധനം സമ്പാദനത്തിലേക്ക് കടക്കും. അതിനുള്ള വഴികള്‍ എല്ലാം വന്നുചേരും. ആഗസ്റ്റ് മാസത്തില്‍ മേടം രാശിക്കാര്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹമുണ്ടാകും. ഈ സമയത്ത് കുടുംബ ജീവിതം സന്തോഷമായിരിക്കും. ഒട്ടേറെ നാളുകളായി മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് അതിന്റെ ഫലം വന്നുചേരും. വിദ്യാഭ്യാസ മേഖലയുമായി അടുത്തുനില്‍ക്കുന്ന ആളുകള്‍ക്കും ഈ സമയത്ത് നേട്ടമുണ്ടാകും.
മിഥുനം
ചിങ്ങം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ മികച്ച നാളുകളായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള എല്ലാ അവസരങ്ങളും വന്നുചേരും. ഓഹരി വിപണിയില്‍ ലാഭങ്ങള്‍ തേടിയെത്തും. പണം നിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്നവര്‍ അത് ശ്രദ്ധയോടെയും വിവേകത്തോടെയും വേണം ചെയ്യാന്‍. ഭാഗ്യം ഈ രാശിക്കരോട് എപ്പോഴുമുണ്ടാകും.
വൃശ്ചികം
ആഗസ്റ്റ് മാസത്തെ ഈ രാശിമാറ്റം പ്രണയം ഉള്ളില്‍ കൊണ്ട് നടക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. പങ്കാളിയുടെ എല്ലാ തരത്തിലുള്ള പിന്തുണയും ലഭിക്കും. പ്രണയ വിവാഹത്തില്‍ വന്ന് ചേരുന്ന എല്ലാ തടസങ്ങളും ഈ സമയത്ത് നീങ്ങും. സാമ്പത്തികമായി പുരോഗതി മാത്രം വന്നുചേരും. കുടുംബ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷം വന്നുചേരും.