Thursday, April 25, 2024

HomeBusinessആമസോണില്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടങ്ങി

ആമസോണില്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടങ്ങി

spot_img
spot_img

ആമസോണില്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടങ്ങി. ഈ ആഴ്ച കമ്ബനിയിലുടനീളം ജോലികള്‍ വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ചില ടീമുകളും പ്രോഗ്രാമുകളും ഏകീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. ആഴത്തിലുള്ള അവലോകനങ്ങള്‍ക്ക് ശേഷമാണ് തീരുമാനം. ചിലയാളുകളുടെ സേവനങ്ങള്‍ ഇനി ഇവിടെ ആവശ്യമില്ല’ ഹാര്‍ഡ്‌വെയര്‍ മേധാവി ഡേവ് ലിംപ് ബുധനാഴ്ച തൊഴിലാളികള്‍ക്ക് നല്‍കിയ മെമ്മോയില്‍ എഴുതി.

ഈ നടപടിയില്‍ കഴിവേറെ നിരവധി പേരെ ഞങ്ങള്‍ക്ക് നഷ്ടപ്പെടുമെന്ന സത്യം തന്നെ ഏറെ വേദനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ആഴ്ചയോടെ 10,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ഇകൊമേഴ്‌സ് കമ്ബനിയായ ആമസോണ്‍ നീക്കമെന്ന് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലിനാണ് കളമൊരുങ്ങുന്നത്.

റീട്ടെയില്‍ ഡിവിഷന്‍, ഹ്യൂമന്‍ റിസോഴ്‌സ് എന്നിവയ്‌ക്കൊപ്പം അലക്‌സ വോയ്‌സ് അസിസ്റ്റന്റിന്റെ ഉത്തരവാദിത്തം ഉള്‍പ്പടെയുള്ള ഗ്രൂപ്പിനെയാണ് വെട്ടിക്കുറയ്ക്കുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments