Saturday, July 27, 2024

HomeCinemaകര്‍ണാടകയില്‍ നോട്ടയ്ക്ക് കിട്ടിയതിനേക്കാള്‍ കുറവ് കമ്മികള്‍ക്ക് കിട്ടിയപ്പോള്‍ സന്തോഷം തോന്നി: ജോയ് മാത്യു

കര്‍ണാടകയില്‍ നോട്ടയ്ക്ക് കിട്ടിയതിനേക്കാള്‍ കുറവ് കമ്മികള്‍ക്ക് കിട്ടിയപ്പോള്‍ സന്തോഷം തോന്നി: ജോയ് മാത്യു

spot_img
spot_img

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് കിട്ടിയതിനേക്കാള്‍ കുറവ് കമ്മികള്‍ക്ക് കിട്ടിയപ്പോള്‍ സന്തോഷം തോന്നിയതായി നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു

ഞാനൊരു കോണ്‍ഗ്രസുകാരനല്ല, എങ്കിലും കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ വിജയം അത് മതനിരപേക്ഷയില്‍ വിശ്വസിക്കുന്ന ജനാധിപത്യ വിശ്വാസികള്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ് ചുവടെ:

വ്യക്തിപരമായി എനിക്ക് ഏറെ ഹരം കിട്ടിയത് വ്യാജ കമ്യൂണിസ്റ്റുകളുടെ കര്‍ണാടക ബലിയാണ്. സിനിമാ എഴുത്തുകാരുടെ സംഘടനയുടെ ജനാധിപത്യ യുദ്ധത്തില്‍ പൊരുതി തോറ്റെങ്കിലും നാല്‍പത് ശതമാനം വോട്ട് എനിക്ക് നേടാനായി . അതിന് ഊച്ചാളി ഷാജിമാരുടെയും വാഴക്കുല മോഷ്ടാക്കളുടെയും പാര്‍ട്ടി എന്നെ കൂക്കിവിളിച്ചു ;കുരിശേറ്റി. എന്നാല്‍ കര്‍ണാടകത്തില്‍ നോട്ടക്ക് -അതായത് ആരെയും വേണ്ടാത്തവര്‍ക്ക്- കിട്ടിയതിനേക്കാള്‍ കുറവാണ് കമ്മികള്‍ക്ക് കിട്ടിയത് എന്നറിഞ്ഞപ്പോഴാണ് എന്റെ ഉള്ളം ഒന്ന് തണുത്തത്.

അതായത് കന്നഡക്കാരനും വ്യാജനെ വേണ്ടത്രേ. കോണ്‍ഗ്രസ് തറപറ്റിച്ചത് രണ്ട് ഫാസിസ്റ്റു പാര്‍ട്ടികളെയാണ്. ഒന്ന് കഷ്ടിച്ചു പിടിച്ചു നില്‍ക്കുന്നുണ്ട്. മറ്റവന്‍ അടിപടലം ഇല്ലാതായി. ആനന്ദലബ്ധിക്കിനിയെന്തുവേണ്ടൂ?”ജോയ് മാത്യു പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments