Tuesday, April 16, 2024

HomeHealth and Beautyകുഞ്ഞ് ഭക്ഷണം കഴിക്കുന്നത് മൊബൈല്‍ വീഡിയോ കണ്ട്, വരാനിരിക്കുന്നത് വിപത്ത്

കുഞ്ഞ് ഭക്ഷണം കഴിക്കുന്നത് മൊബൈല്‍ വീഡിയോ കണ്ട്, വരാനിരിക്കുന്നത് വിപത്ത്

spot_img
spot_img

മൊബൈല്‍ വീഡിയോ കണ്ടുകൊണ്ട് കുഞ്ഞ് ഭക്ഷണം കഴിക്കുന്നത് വന്‍ വിപത്തിലേക്ക് കൊണ്ടെത്തിക്കും.

കുഞ്ഞുങ്ങളുടെ കരച്ചില്‍ മാറ്റാന്‍ മൊബൈല്‍ ഫോണിലെ ചിത്രങ്ങളോ വിഡിയോകളോ ഉപയോഗിക്കുന്നതു വളരെ സാധാരണ കാണുന്ന കാഴ്ചയാണ്. കുഞ്ഞ് ഫോണ്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ അമ്മ കുഞ്ഞിന്റെ വായില്‍ ഭക്ഷണം വച്ചു കൊടുക്കുന്നു. കരച്ചില്‍ മാറ്റുന്നതിനും ഭക്ഷണം കൊടുക്കുന്നതിനും ഒക്കെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ കുഞ്ഞിനു കുറേശ്ശയായി അതൊരു ശീലം ആകുകയാണ്.

രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് കഴിയുന്നതും ഒഴിവാക്കുന്നതാണു നല്ലത്. അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് നിര്‍ദേശിക്കുന്നത് ചെറിയ കുഞ്ഞുങ്ങളില്‍, ഒന്നര രണ്ടു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളില്‍ അച്ഛനോ അമ്മയോ അടുത്ത ബന്ധുക്കളോ ദൂരെ താമസിക്കുകയാണ് എങ്കില്‍ കുട്ടിക്ക് അവരെ കാണാന്‍ മാത്രമേ മൊബൈല്‍ വിഡിയോ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ്.

കരച്ചില്‍ മാറുന്നതിനു പുറത്തു നടക്കുകയോ കുഞ്ഞിന്റെ ശ്രദ്ധ മറ്റെന്തെങ്കിലേക്കെങ്കിലും മാറ്റുകയോ ചെയ്യാം. ഭക്ഷണം കൊടുക്കുന്നതു പുറത്തു നടന്നുകൊണ്ടാകാം.

പല തരത്തിലും രുചിയിലും ഉളള ഭക്ഷണം (വില കൂടിയതാകണമെന്നില്ല) ആകുമ്പോള്‍ ഒരേതരം ഭക്ഷണം ആകുന്നതിനെക്കാള്‍, കഴിക്കാന്‍ കുട്ടികള്‍ താല്‍പര്യം കാണിക്കും. മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലത്തും കുഞ്ഞുങ്ങള്‍ക്കു ഭക്ഷണം നല്‍കുകയും കരച്ചില്‍ മാറുകയും ഒക്കെ ചെയ്തിരുന്നു എന്ന കാര്യം അമ്മമാര്‍ ഓര്‍ക്കണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments