Saturday, July 27, 2024

HomeCinemaപൂജപ്പുര രവി: മലയാള സിനിമയുടെ വഴിമാറ്റത്തിനൊപ്പം സഞ്ചരിച്ച നടന്‍

പൂജപ്പുര രവി: മലയാള സിനിമയുടെ വഴിമാറ്റത്തിനൊപ്പം സഞ്ചരിച്ച നടന്‍

spot_img
spot_img

ഇടുക്കി: അന്തരിച്ച പ്രശസ്ത ചലച്ചിത്ര-നാടക നടന്‍ പൂജപ്പുര രവി മലയാള സിനിമയുടെ വഴിമാറ്റത്തിനൊപ്പം സഞ്ചരിച്ച നടനായിരുന്നു.

ഹാസ്യ വേഷങ്ങളിലൂടയാണ് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായത്. എസ്.എല്‍.പുരം സദാനന്ദന്റെ ‘ഒരാള്‍ കൂടി കള്ളനായി’ എന്ന നാടകത്തില്‍ ‘ബീരാന്‍കുഞ്ഞ്’ എന്ന കഥാപാത്രത്തെ അവതരിച്ചാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. അതിനു ശേഷം ‘കലാനിലയം ഡ്രാമാ വിഷന്‍’ നാടക സംഘത്തിലും സിനിമകളിലും പ്രവര്‍ത്തിച്ചു.

വേലുത്തമ്പി ദളവയായിരുന്നു ആദ്യചിത്രം. കുയിലിനെ തേടി, ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, തേനും വയമ്പും, നായാട്ട്, ഇതാ ഇന്നുമുതല്‍, രാക്കുയിലിന്‍ രാഗസദസ്സില്‍, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ദ കാര്‍, കിഴക്കന്‍ പത്രോസ്, ആയിരപ്പറ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 2016ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.

86 വയസ്സായിരുന്നു. മറയൂരില്‍ മകള്‍ ലക്ഷ്മിയുടെ വീട്ടിലായിരുന്നു അന്ത്യം. 800ഓളം സിനിമകളിലും 4000ത്തോളം നാടകങ്ങളിലും നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയില്‍ മാധവന്‍ പിള്ളയുടെയും ഭവാനിയമ്മയുടെയും മകനാണ്.വീട്ടില്‍ ഒപ്പമുണ്ടായിരുന്ന മകന്‍ ഹരികുമാര്‍ അയര്‍ലന്റിലേക്ക് പോയതോടെയാണ് പൂജപ്പുരയില്‍നിന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മറയൂരിലെ മകളുടെ വീട്ടിലേക്ക് താമസം മാറിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments