Saturday, July 27, 2024

HomeCrimeയുവതിയെ നിശാക്ലബ്ബില്‍നിന്ന് ഫ്ചാറ്റിലെത്തിച്ച് പീഡിപ്പിച്ച ഇന്ത്യക്കാരന്‍ പിടിയില്‍

യുവതിയെ നിശാക്ലബ്ബില്‍നിന്ന് ഫ്ചാറ്റിലെത്തിച്ച് പീഡിപ്പിച്ച ഇന്ത്യക്കാരന്‍ പിടിയില്‍

spot_img
spot_img

ലണ്ടന്‍: നിശാക്ലബ്ബില്‍ വച്ച് പരിചയപ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി ബ്രിട്ടനില്‍ അറസ്റ്റില്‍. പ്രീത് വികാല്‍ (20) എന്ന യുവാവാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് അറസ്റ്റിലേക്ക് നയിച്ച സംഭവം നടന്നത്. മദ്യപിച്ച് അബോധാവസ്ഥയിലായ യുവതിയെ പ്രീത് തന്റെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.

കാര്‍ഡിഫിലെ ക്ലബ്ബില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. സൂഹൃത്തുക്കള്‍ക്കൊപ്പമാണ് പ്രീതും യുവതിയും ക്ലബ്ബില്‍ എത്തിയത്. ”യുവതി അമിതമായി മദ്യപിച്ചിരുന്നു, രാത്രിയുടെ വൈകി ക്ലബ്ബിനു പുറത്തെത്തിയപ്പോഴാണ് പ്രീതിനെ യുവതി കാണുന്നത്. ഇരുവരും സംസാരിക്കുകയും യുവതിയെ പ്രീത് തന്റെ ഫ്ചാറ്റിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.” സൗത്ത് വെയ്ല്‍സ് പൊലീസ് അറിയിച്ചു.

യുവതിയെ താങ്ങിപ്പിടിച്ച് പ്രീത് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇടയ്ക്ക് പ്രീതിന്റെ തോളില്‍ചാരി യുവതി നടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മദ്യപിച്ച് അബോധാവസ്ഥയിലായതോടെ സുഹൃത്തുക്കളുടെ അടുത്തുനിന്നും യുവതി മാറിപ്പോയത് പ്രീത് വികാല്‍ മുതലെടുക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

ഫ്‌ലാറ്റിലെത്തി പീഡിപ്പിച്ചശേഷം, യുവതിയുടെ ചിത്രം പകര്‍ത്തി പ്രീത് തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തെന്നും പൊലീസ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments