എറണാകുളം: അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചി എ.സി.ജെ.എം കോടതി റിമാന്‍ഡ് ചെയ്തു. കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ എട്ട് ദിവസത്തെ െ്രെകബ്രാഞ്ച് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്നാണ് കോടതി നടപടി. ഓണ്‍ലൈന്‍ വഴിയാണ് പൂജാരിയെ കോടതിയില്‍ ഹാജരാക്കിയത്.
ചോദ്യം ചെയ്യലുമായി രവി പൂജാരി സഹകരിച്ചുവെന്നും കേസില്‍ കൂടുതല്‍ പ്രതികളെ പിടികൂടാനുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. നടി ലീന മരിയാ പോളിനെ ഭീഷണിപ്പെടുത്തിയത് താനെന്ന് രവി പൂജാരി സമ്മതിച്ചിരുന്നു. നടിയെ മൂന്ന് തവണ വിളിച്ചിരുന്നെന്നും എന്നാല്‍ വെടിവെപ്പിനായി ക്വട്ടേഷന്‍ നല്‍കിയത് താനല്ലെന്നും രവി പൂജാരി മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ നടി ലീന മരിയ പോളിന്റെയും മൊഴിയെടുത്തിരുന്നു.
തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് രവി പൂജാരിയാണന്ന് നടി തിരിച്ചറിഞ്ഞിരുന്നു. രവി പൂജാരിയുടെ ശബ്ദരേഖ നടിയെ കേള്‍പ്പിക്കുകയും അവര്‍ അത് തിരിച്ചറിയുകയുമാണ് ചെയ്തത്. രവി പൂജാരിയെ സഹായിച്ച പെരുമ്പാവൂരിലെയും കാസര്‍കോട്ടെയും ക്വട്ടേഷന്‍ സംഘത്തെ കുറിച്ച് െ്രെകംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ ഉടനെ കസ്റ്റഡിയിലെടുക്കും. ഇന്ന് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടിലും ഇത് സംബന്ധിച്ച് െ്രെകംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.
പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്ന രവി പൂജാരിയെ െ്രെകംബ്രാഞ്ച് അപേക്ഷ പരിഗണിച്ചാണ് എ.സി.ജെ.എം കോടതി എട്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. ഇതേ തുടര്‍ന്നാണ് പ്രതിയെ കൊച്ചിയിലെത്തിച്ചത്.
കസ്റ്റഡി കാലാവധി പൂര്‍ത്തിയാവുകയും റിമാന്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ രവി പൂജാരിയെ വിമാന മാര്‍ഗം ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. ഭീകരവാദ വിരുദ്ധ സ്‌ക്വാഡിന്റെ കനത്ത സുരക്ഷയിലായിരിക്കും ഇയാളെ ബെംഗലൂരുവില്‍ തിരികെ എത്തിക്കുക.