റോമാ നഗരം കത്തിയെരിഞ്ഞപ്പോള്‍ നീറോ ചക്രവര്‍ത്തി വീണവായിച്ചുവെന്ന് കേട്ടിട്ടുണ്ട്. ഏതാണ്ട് അതേ രീതിയി ലാണിപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചില പ്രവര്‍ത്തന അജണ്ടകള്‍. മോദി വീണവായിക്കുന്നില്ല, പക്ഷേ ഇന്ത്യയിലെ ജനം കോവിഡ് ബാധിച്ച് ഓക്‌സിജന്‍ പോലും കിട്ടാതെ മരിച്ച് ചിതയില്‍ കത്തിയെരിയുമ്പോള്‍ മോദി സര്‍ ക്കാര്‍ ‘സെന്‍ട്രല്‍ വിസ്ത’ എന്ന പുത്തന്‍ പഞ്ചനക്ഷത്ര പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണവുമായി മുന്നോട്ടുപോ വുകയാണ്. ഇരുപതിനായിരം കോടി രൂപയുടെ അത്യാര്‍ഭാട പദ്ധതിയായ സെന്‍ട്രല്‍ വിസ്തയ്‌ക്കെതിരെ കടുത്ത പ്രതി ഷേധം രാജ്യവ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. ഭീമമായ നിര്‍മാ ണച്ചെലവ് മാത്രമല്ല പ്രശ്‌നം, ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ബ്രഹ്‌മാണ്ട നിര്‍മാണം ഇടയാക്കുമെന്ന് ചൂ ണ്ടിക്കാണിക്കപ്പെടുന്നു.
ത്രികോണാകൃതിയിലുള്ള പുതിയ പാര്‍ലമെന്റ് മന്ദിരം, പൊ തു സെക്രട്ടേറിയറ്റ്, പ്രധാനമന്ത്രിയുടെ വസതി, അതിലേക്കുള്ള അണ്ടര്‍ ഗ്രൗണ്ട് ടണല്‍, രാഷ്ട്രപതിഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെ മൂന്ന് കിലോമീറ്റര്‍ നീളമുള്ള രാജ്പഥിന്റെ നവീകരണം തുടങ്ങിയവ ഉള്‍ക്കൊളളുന്നതാണ് സെന്‍ട്രല്‍ വിസ്താ പ ദ്ധതി. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെയുള്ള രാജ്പ ഥിലെ മൂന്നര കിലോമീറ്റര്‍ ദൂരത്തെ കെട്ടിടങ്ങളെല്ലാം പൊളിച്ചു മാറ്റിയാണ് ഇത് പണിയുന്നത്.
1962ലെ ഡല്‍ഹി മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ് ഈ സ്ഥലങ്ങളെല്ലാം. ഇവിടെ വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ സമഗ്രമായ പഠനം ആവശ്യമാണ്. പരിസ്ഥിതി, പൈതൃക, ചരിത്ര വിഷയങ്ങളെല്ലാം ഇതില്‍ പഠനവിധേയമാ ക്കേണ്ടതുണ്ട്. പത്ത് വര്‍ഷത്തെ സമഗ്ര പഠനത്തിനു ശേഷമാ ണ് ബ്രിട്ടനിലെ പാര്‍ലിമെന്റ് മന്ദിരം വികസിപ്പിച്ചതെങ്കില്‍ സെന്‍ട്രല്‍ വിസ്തയുടെ കാര്യത്തില്‍ അത്തരമൊരു പഠനം നടന്നിട്ടില്ലെന്നോര്‍ക്കണം.
നിലവിലുള്ള പാര്‍ലമെന്റ് മന്ദിരം കാലപ്പഴക്കം ചെന്നതാ ണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 1927ല്‍ നിര്‍മിച്ച ഈ കെട്ടിട ത്തിനു പകരം പുതിയൊരു പാര്‍ലമെന്റ് മന്ദിരം പണിയേണ്ട തുമാണ്. പക്ഷേ അതിന്റെ സമയമിതല്ല. 2020 ഡിസംബറിലാ ണ് മോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ശിലാസ്ഥാപനം നടത്തിയത്. 2021 ജനുവരിയില്‍ ആരംഭിച്ച നിര്‍മാണം കൊ വിഡ് വ്യാപനം മുന്‍നിര്‍ത്തി സുപ്രിംകോടതി ഏതാനും ദിവസത്തേക്കു നിര്‍ത്തിവയ്പ്പിച്ചിരുന്നു.
ജനുവരിയിലേ തിനേക്കാള്‍ കോവിഡിന്റെ രണ്ടാം തരംഗം അതീവ്രമായി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തിനു ഇപ്പോള്‍ വേ ണ്ടത് പ്രാണവായുവാണ്, പ്രധാനമന്ത്രിയുടെ ലക്ഷ്വറി വ സതി ഉള്‍ക്കൊള്ളുന്ന സെന്‍ട്രല്‍ വിസ്തയല്ല. പൊതു ജനം ജീവനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ ഭീതി യോടെ സഞ്ചരിക്കുമ്പോള്‍ സുഖവാസത്തിന് രമ്യഹര്‍മ്യ ങ്ങള്‍ കെട്ടി ഉയര്‍ത്തുന്നത് ജനദ്രോഹമാണ്, വിശ്വാസ വഞ്ച നയാണ്. നിങ്ങള്‍ ചില്ലുമേടയിലിരുന്ന് കല്ലെറിയുന്നത് ഭരി ക്കാന്‍ മാന്‍ഡേറ്റ് തന്ന ജനങ്ങളെത്തന്നെയാണ്.
ഈ നേര ത്ത് അതൊരു അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന വിഷയമല്ല സെന്‍ട്രല്‍ വിസ്ത. വാക്‌സിന്‍, ഓക്‌സിജന്‍ സി ലിണ്ടറുകളുടെ ദൗര്‍ലഭ്യം എന്നിവ പരിഹരിക്കുന്നതില്‍ അ മ്പേ പരാജയപ്പെട്ട കേന്ദ്രത്തെ ‘വിസ്ത’ പരിപാടിയില്‍ നി ന്നു മാറ്റിനിര്‍ത്തി ജനക്ഷേമ കാര്യങ്ങള്‍ കൃത്യമായി നിര്‍വ ഹിക്കാന്‍ സുപ്രിംകോടതി വിദഗ്ധരടങ്ങിയ കര്‍മസമി തി യെ നിയമിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഇനി കോട തിക്ക് അനുസരിപ്പിക്കലിന്റെ വാളെടുക്കേണ്ടിവരും.