Thursday, March 28, 2024

HomeFeaturesഇന്ത്യയില്‍ അഞ്ചു ബൈഡന്മാരുണ്ടെന്ന് ബൈഡന്‍, രേഖകള്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് മോദി

ഇന്ത്യയില്‍ അഞ്ചു ബൈഡന്മാരുണ്ടെന്ന് ബൈഡന്‍, രേഖകള്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് മോദി

spot_img
spot_img

വാഷിങ്ടണ്‍: ഇന്ത്യയില്‍ അഞ്ചു ബൈഡന്‍മാരുണ്ടെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. അതിലൊരു ബൈഡന്‍ ഇന്ത്യക്കാരിയെയാണ് വിവാഹം ചെയ്തതെന്ന കാര്യവും തനിക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസില്‍ ഉഭയകക്ഷിചര്‍ച്ചയ്ക്കു പിന്നാലെ നടന്ന സംയുക്തപത്രസമ്മേളനത്തിലാണ് ബൈഡന്‍ പൊട്ടിച്ചിരിയുതിര്‍ത്ത നര്‍മം പങ്കുവെച്ചത്.

“1972ല്‍ 28ാം വയസ്സില്‍ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുംബൈയില്‍നിന്ന് ബൈഡന്‍ എന്നൊരാളുടെ കത്ത് എന്നെ തേടിയെത്തി. പിറ്റേന്ന് പത്രസമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരാണ് ഇന്ത്യയില്‍ അഞ്ചു ബൈഡന്‍മാരുണ്ടെന്ന് പറഞ്ഞത്.”ജോ ബൈഡന്‍ പറഞ്ഞു.

ഇന്ത്യയിലെ ബൈഡന്മാരെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നത് താന്‍ മറന്നിരുന്നില്ലെന്നും അതനുസരിച്ച് ചില രേഖകള്‍ കൊണ്ടുവന്നിട്ടുണ്ടെന്നുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അത് ഉപകാരപ്പെടുമോ എന്നു നോക്കാമെന്നും അദ്ദേഹം പറഞ്ഞു. ശരിക്കും രേഖകള്‍ കൊണ്ടുവന്നിട്ടുണ്ടോയെന്നായി ബൈഡന്റെ ആശ്ചര്യം. ഉണ്ടെന്ന് മോദി മറുപടി പറഞ്ഞു.

തന്റെ അഞ്ചാംതലമുറ മുത്തച്ഛന്‍ ജോര്‍ജ് ബൈഡന്‍ ഈസ്റ്റ് ഇന്ത്യ കമ്പനി വഴി ഇന്ത്യയിലെത്തിയിട്ടുണ്ടാകാം. ഒരു ഇന്ത്യന്‍ വനിതയെ വിവാഹം കഴിച്ചതോടെയാകാം ഇന്ത്യയിലെ ബൈഡന്‍ വേരുകള്‍ക്ക് തുടക്കമായത് ബൈഡന്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments