Saturday, July 27, 2024

HomeHealth and Beautyകേരളത്തില്‍ രണ്ടു ഡോസ് വാക്‌സിന്‍ സീകരിച്ച 40,000ത്തിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചിതായി റിപ്പോര്‍ട്ട്.

കേരളത്തില്‍ രണ്ടു ഡോസ് വാക്‌സിന്‍ സീകരിച്ച 40,000ത്തിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചിതായി റിപ്പോര്‍ട്ട്.

spot_img
spot_img

ന്യൂഡല്‍ഹി: കേരളത്തില്‍ രണ്ടു ഡോസ് വാക്‌സിന്‍ സീകരിച്ചവരില്‍ 40,000 ത്തിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചിതായി റിപ്പോര്‍ട്ട്. രാജ്യത്ത് ആകെ ഒരു ലക്ഷം പേര്‍ക്കാണ് ഇത്തരത്തില്‍ കോവിഡ് ബാധിച്ചത്.

രോഗം ബാധിച്ചവരില്‍നിന്ന് വൈറസിന്‍െറ ജനിതക ശ്രേണീകരണത്തിനായി സാമ്പിളുകള്‍ ശേഖരിച്ചു നല്‍കാന്‍ കേരളത്തോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ കൈവരിക്കുന്ന പ്രതിരോധശേഷിയെ മറികടക്കുന്ന കോവിഡ് വ്യാപനം ( ബ്രേക്ക് ത്രൂ ഇന്‍ഫക്ഷന്‍) ആശങ്കക്കിടയാക്കുന്നതാണെന്നും ഇതില്‍ കേരളത്തിലാണ് കേസുകള്‍ കൂടുതലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

കോവിഡ് വകഭേദം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റില്‍ തിരിച്ചറിയുക പ്രയാസമാണ്. ഇക്കാരണത്താലാണ് ജനിതക ശ്രേണീകരണത്തിനായി സാമ്പിളുകള്‍ അയക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ അസുഖം ബാധിക്കുന്നത് കോവിഡിന്‍െറ മറ്റൊരു വകഭേദത്തിലേക്കാണ് പുതിയ കണ്ടെത്തല്‍ സൂചിപ്പിക്കുന്നതെന്നാണ് വിദഗ്ധ സമിതി വിലയിരുത്തല്‍.

പത്തനംതിട്ടയിലാണ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചത്. ആദ്യ കോവിഡ് വാക്‌സിന്‍ എടുത്ത ശേഷം പത്തനംതിട്ടയില്‍ കോവിഡ് ബാധിച്ചത് 14,974 പേര്‍ക്കാണ്. രണ്ടാമത്തെ വാക്‌സിന്‍ സ്വീകരിച്ചവരില്‍ 5,042 പേര്‍ക്കും. നിലവില്‍ ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദം വന്ന ഡെല്‍റ്റ വൈറസ് തന്നെയാണോ കേരളത്തില്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ വന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തില്‍ അടുത്ത ആഴ്ചയോടെ വീണ്ടും എത്തും. ഒരു തവണ വൈറസ് ബാധിച്ചവരില്‍ വീണ്ടും രോഗബാധ ഉണ്ടാകുന്നതും കേരളത്തില്‍ പല ജില്ലകളില്‍നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വാക്‌സിന്‍ നല്‍കുന്ന രോഗപ്രതിരോധ ശേഷിയെയും മറികടക്കാവുന്ന തരത്തിലുള്ള വൈറസാണ് ഇത്തരത്തില്‍ വ്യാപനം നടത്തുന്നതെന്നാണ് സംസ്ഥാനം സന്ദര്‍ശിച്ച വിദഗ്ധ സമിതി അംഗത്തിന്‍െറ വിലയിരുത്തല്‍.

നിലവില്‍ രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ പകുതിയിലധികവും കേരളത്തില്‍നിന്നാണ്. ചികിത്സയിലുള്ളവരില്‍ പകുതിയോളവും സംസ്ഥാനത്താണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments