Saturday, July 27, 2024

HomeMain Storyറിപ്പബ്ലിക്കൻ പാർട്ടിയിൽ ഭിന്നിപ്പ്: യുഎസ് ഹൗസിൽ ഭൂരിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനായില്ല

റിപ്പബ്ലിക്കൻ പാർട്ടിയിൽ ഭിന്നിപ്പ്: യുഎസ് ഹൗസിൽ ഭൂരിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനായില്ല

spot_img
spot_img

പി പി ചെറിയാൻ

വാഷിങ്ടൻ ഡിസി:യുഎസ് പ്രതിനിധി സഭയിൽ വ്യക്തമായ ഭൂരിപക്ഷം നേടിയ റിപ്പബ്ലിക്കൻ പാർട്ടി നേതാവിനെ തിരഞ്ഞെടുക്കാൻ കഴിയാതെ അങ്കലാപ്പിൽ. സഭ നിയന്ത്രിക്കേണ്ട ഹൗസ് സ്പീക്കർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ മുൻ ന്യൂനപക്ഷ നേതാവ് കെവിൻ മെക്കാർത്തിയാണ് ഭൂരിപക്ഷ വോട്ടുകൾ ലഭിക്കാതെ കടുത്ത എതിർപ്പിനെ നേരിടുന്നത്. 100 വർഷത്തിനുള്ളിൽ ആദ്യമായാണ് സ്പീക്കറെ തിരഞ്ഞെടുക്കാൻ കഴിയാതെ സഭ പിരിയേണ്ടി വന്നത്.

ജനുവരി മൂന്നിനു നടന്ന തിരഞ്ഞെടുപ്പിൽ 218 അംഗങ്ങളുടെ പിന്തുണയുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥി കെവിൻ മെക്കാർത്തിക്കെതിരെ ഒഹായൊയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി ജിം ജോർഡൻ രംഗത്തെത്തിയതോടെയാണ് മെക്കാർത്തിയുടെ നില പരുങ്ങലിലായത്. മൂന്നു റൗണ്ട് വോട്ടെടുപ്പ് നടന്നിട്ടും മെക്കാർത്തിക്ക് ജയിക്കാൻ ആവശ്യമായ വോട്ടുകൾ ലഭിച്ചില്ല. ആദ്യ രണ്ടു റൗണ്ടുകളിൽ ജോർഡാൻ 20 വോട്ടുകൾ നേടിയപ്പോൾ മൂന്നാം റൗണ്ടിൽ 21 വോട്ടുകൾ നേടി. മൂന്നാം റൗണ്ടിൽ കെവിന് 202 വോട്ടുകൾ ലഭിച്ചു. ഒന്നും രണ്ടും റൗണ്ടിനേക്കാൾ ഒരു വോട്ടു കുറവാണിത്.

എന്നാൽ, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ഹക്കിം ജെഫ്രീസിന് പാർട്ടിയുടെ മുഴുവൻ അംഗങ്ങളുടേയും (212) വോട്ടുകൾ നേടാനായി. മെക്കാർത്തിക്കെതിരെ വലതുപക്ഷ തീവ്ര വിഭാഗമാണ് രംഗത്ത് വന്നിട്ടുള്ളത്. ഡെമോക്രാറ്റിക് പാർട്ടിയോടും ബൈഡനോടും മൃദുല സമീപനമാണ് മെക്കാർത്തി സ്വീകരിക്കുന്നതെന്നാണ് ഇവരുടെ ആക്ഷേപം.

ഇന്ന് (ജനുവരി 4) വീണ്ടും പ്രതിനിധി സഭ കൂടുമ്പോൾ കെവിൻ മക്കാർത്തി മത്സരിക്കും. ഐക്യം പുനഃസ്ഥാപിച്ചു പാർട്ടിയുടെ മുഴുവൻ വോട്ടുകളും ലഭിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments